
കോട്ടയം : പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സ്വപ്ന സമാനമായ കുതിപ്പ് തുടരുമ്പോള്‍ ചിത്രത്തിലേ ഇല്ലാതെ ബി ജെ പി. 52 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന്റെ വന്‍ഭൂരിപക്ഷം ഉറപ്പിച്ചു . അവസാനത്തെ കണക്കനുസരിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ നേടിയത് 6447 വോട്ടുകള്‍ മാത്രമാണ്. വോട്ടെണ്ണല്‍ തുടങ്ങി ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ആയിരം വോട്ട് നേടിയത് എന്നത് ശ്രദ്ധേയമാണ്.
2021 ലെ തിരഞ്ഞെടുപ്പില്‍ 11694 വോട്ട് എന്‍ ഡി എയ്ക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ ഡി എ വോട്ടില്‍ ഗണ്യമായ ഇടിവാണ് ഇത്തവണ പുതുപ്പള്ളിയില്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പുതുപ്പള്ളിയില്‍ ബി ജെ പി, യു ഡി എഫിനെ സഹായിച്ചേക്കാം എന്ന് ആരോപിച്ചിരുന്നു.
2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്. യുഡിഎഫ്-68,878, എല്‍ഡിഎഫ്-31658 എന്‍ഡിഎ-4278 എന്നിങ്ങനെയാണ് നിലവിലെ വോട്ട്നില. പുതുപ്പള്ളി മൂന്നാമങ്കത്തിലും ജെയ്ക് സി തോമസിനെ തുണച്ചില്ല. സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മനാണ് ലീഡുയര്‍ത്തുന്നത്. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു.
*പുതുപ്പള്ളി തിരഞ്ഞെടുപ്പ് 13-ാം റൗണ്ട്*ഫലം പുറത്തവന്നപോള് ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) - മൊത്തം വോട്ട് - 78098 , ജെയ്ക് സി. തോമസ് മൊത്തം - 41,644 , ലിജിൻ ലാൽ (ബി.ജെ.പി.)- 6447






