പുതുപ്പള്ളി: പുതുപ്പള്ളിയില്‍ യുഡിഎഫിന്റെ വിജയം ആഘോഷിക്കാന്‍ കൈതോലപ്പായയും ബിരിയാണി ചെമ്പും. സര്‍ക്കാരിനെ പരിഹസിക്കാനാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കൈതോലപ്പായയും ബിരിയാണി ചെമ്പും ഉയര്‍ത്തി ആഹ്ളാദ പ്രകടനം നടത്തിയത്. മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പുറമേ കേരളത്തിലെ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തകര്‍ ഇന്ന്് പുതുപ്പള്ളിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിളിച്ചുപറഞ്ഞാണ് അവരുടെ ആഘോഷം.






