കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംഘര്‍ഷം. മണര്‍കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. ജനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. റോഡിലുടെ നടന്നുപോയ നാട്ടുകാരന് പരിക്കേറ്റുവെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മാലം കോളജിനു സമീപമാണ് സംഘര്‍ഷം നടന്നത്.
മണര്‍കാട് ക്ഷേത്രത്തിലും പള്ളിയിലും സന്ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ മടങ്ങിയതിനു പിന്നാലെയാണ് സംഘര്‍ഷം. ഇരു വിഭാഗവും റോഡിന് ഇരുവശവും തമ്പടിച്ചിരിക്കുകയാണ്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസും സ്ഥലത്തുണ്ട്.
അതേസമയം, പുതുപ്പള്ളിയിലെ ജനങ്ങള്‍ സിപിഎമ്മിന്റെ കരത്തടിഞ്ഞു. അതിന്റെ പ്രതികാരമാണ് ജനങ്ങളെ കല്ലെറിയുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചത് പോലീസ് നോക്കിനില്ക്കുമ്പോഴാണ്. എന്നാല്‍ പോലീസ് ഇടപെടാന്‍ തയ്യാറായില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വോട്ടിന്റെ എണ്ണക്കുറവ് ഗുണ്ടകളുടെ എണ്ണം കൊണ്ട് മറികടക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.
സിപിഎം ഇലക്ഷന് കമ്മിറ്റി ഓഫീസിന് സമീപമാണ് സംഘര്‍ഷം. പോലീസ് ഡിവൈഎഫ് പ്രവര്‍ത്തകരെ കമ്മിറ്റി ഓഫീസ് വളപ്പിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിന്റെ മറുഭാഗത്തും നില്‍ക്കുകയാണ്. പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെ വിളിച്ചിട്ടുണ്ട്. അബിന്‍ വര്‍ക്കി, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ സ്ഥലത്തുണ്ട്.
എസ്.പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കേന്ദ്രസേനയും സ്ഥലത്തെത്തി. മണര്‍കാട് പള്ളി പെരുന്നാള്‍ പ്രമാണിച്ച് പോലീസിനെ കുടുതലായി അവിടെ ഡ്യുട്ടിക്ക് നിയോഗിച്ചിരിക്കുന്നതിനാല്‍ പെട്ടെന്ന് ഇവിടേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെത്തിയാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് സിപിഎം ആരോപിച്ചു.

Comments