
ന്യൂസിലാന്‍ഡിലെ ഓക്ലാന്ഡില് 33 കാരി ഡോക്ടറുടെ തെറ്റായ നിരീക്ഷണത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങി. സ്റ്റെഫാനി ആസ്റ്റണ്‍ എന്ന 33കാരിയാണ് സെപ്തംബര്‍ ആദ്യവാരം മരണത്തിന് കീഴടങ്ങിയത്. എഹ്ലേഴ്സ് ഡാന്‍ലോസ് സിന്‍ഡ്രോം എന്ന അപൂര്‍വ്വ ജനിതക രോഗമാണ് യുവതിയുടെ മരണത്തിന് കാരണമായത്. 2015ല്‍ ചികിത്സ തേടിയെത്തിയ യുവതിയുടേത് അഭിനയമെന്നായിരുന്നു ഡോകടര്‍ വിലയിരുത്തിയത്.
ഇഡിഎസ് എന്ന ജനിതക രോഗത്തിന് 13 വ്യത്യസ്ത വകഭേദമാണുളളത്. ശരീര കലകളേയാണ് ഈ രോഗം ബാധിക്കുക. അജയ്യനായ രോഗമെന്ന വിളിപ്പേരിലാണ് ഇഡിഎസ് പൊതുവെ അറിയപ്പെടുന്നത്. അസുഖ ബാധിതര്‍ ആരോഗ്യവാന്മാരായി കാണുകയും അസഹനീയമായ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടില്ല എന്നതാണ് ഈ രോഗം തിരിച്ചറിയപ്പെടാനുള്ളതില്‍ വെല്ലുവിളിയാവുന്നത്. സ്റ്റെഫാനിക്ക് 25ാം വയസിലാണ് രോഗ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. അതി കഠിനമായ തലവേദനയും സന്ധികള്‍ വിട്ട് മാറുന്നതും ശരീരത്തില്‍ പൊള്ളലുകള്‍ പോലെ അനുഭവപ്പെടുകയും വയറുവേദനയും മുറിവുകളം ഇരുമ്പിെന്റ കുറവും തലകറങ്ങലും സ്ഥിരമായതോടെയാണ് സ്റ്റെഫാനി ചികിത്സ തേടിയത്.
എന്നാല്‍ ഡോക്ടര്‍ യുവതിക്ക് മാനസിക തകരാറാണെന്നും ഫാക്ടിഷ്യസ് ഡിസോഡര്‍ എന്ന അവസ്ഥയാണ് യുവതിക്കെന്നുമാണ് ഡോക്ടര്‍ വിലയിരുത്തിയത്. ഈ തകരാറുള്ളവര്‍ തുടര്‍ച്ചയായി രോഗം ഉള്ളവരേപ്പോലെ അഭിനയിക്കുമെന്നും ഡോക്ടര്‍ വിശദമാക്കിയതോടെ യുവതി മടങ്ങി. എന്നാല്‍ പിന്നീട്ന്യൂസിലാന്ഡിലെ ഇഡിഎസ് വിദഗ്ധനാണ് യുവതിക്ക് ജനിതക തകരാറാണെന്ന് കണ്ടെത്തുന്നത്. ഇതിെന്റ വകഭേദത്തില്‍ തന്നെ ഏറ്റവും ഗുരുതരമായ ഇനമായിരുന്നു യുവതിയ്ക്കുണ്ടായിരുന്നത്. ചികിത്സ തേടുന്നതിലുണ്ടായ കാലതാമസം യുവതിയുടെ മരണത്തിലേക്ക് നയിച്ചതായാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.






