കൊള്ള നടത്താനായി കാര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കുന്ന മോഷ്ടാക്കളുടെ ഞെട്ടിക്കുന്ന വീഡിയോ വൈറല്‍. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ട് പേര് കാര്‍ ഉപയോഗിച്ച് എടിഎം മിഷന് തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തുന്നതായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. എന്നാല്‍, കൃത്യസമയത്ത് പോലീസ് സ്ഥലത്തെത്തിയതോടെ ശ്രമം പരാജയപ്പെട്ടു.
സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ വീഡിയോ വന്‍ തോതില്‍ പ്രചരിച്ചു കഴിഞ്ഞു. സംഭവത്തില്‍ രണ്ട് മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. മഹാരാഷ്ട്രയിലെ യെലംബഘട്ട മേഖലയില്‍ മഹാരാഷ്ട്ര ബാങ്കിന്റെ എടിഎം മെഷീന് തകര്‍ത്ത് പണം കൊള്ളയടിക്കാനുള്ള ശ്രമമാണ് കള്ളന്മാര് നടത്തിയത്. ഇതിനായി എടിഎം മിഷനില്‍ കയര്‍ കെട്ടി, ആ കയര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ കെട്ടിയതിന് ശേഷം കാര്‍ ഓടിച്ചായിരുന്നു എടിഎം തകര്‍ക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചത്. എന്നാല്‍ സംഭവ സമയത്ത് അതുവഴി വന്ന പോലീസിന്റെ ശ്രദ്ധയില്‍ ഇത് പെടുകയും പോലീസിനെ കണ്ട് കള്ളന്മാര് ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പ്രശസ്ത ഹോളിവുഡ് ചിത്രമായ 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്' എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ഒരു ബാങ്ക് നിലവറ മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട സമാനമായ ഒരു ദൃശ്യം ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Comments