
കൊളംബോ : ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താന് ടോസ്. ടോസ് നേടിയ പാക് നായകൻ ബാബർ അസം ബൗളിംഗ് തെരഞ്ഞെടുത്തു. ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. നാല് മാസത്തെ ഇടവേള കഴിഞ്ഞ് കെ.എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയപ്പോൾ പുറംവേദനയെ തുടർന്ന് മധ്യനിര താരം ശ്രേയസ് അയ്യർ പുറത്തിരിക്കും.
10 ഓവര്‍ പൂര്‍ത്തിയാമ്പോള്‍ 61 റണ്‍സില്‍ 30 പന്തില്‍ (41 ) ശുഭ്മാന്‍ ഗില്‍ , 29 പന്തില്‍ (18 ) എന്നിവരാണ് ക്രസീല്‍. നേപ്പാളിനെതിരെ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിലേക്കു മടങ്ങിയെത്തി. അതേസമയം ബംഗ്ലാദേശിനെതിരെ ലാഹോറിൽ കളിച്ച പ്ലെയിങ് ഇലവനെ പാകിസ്താൻ നിലനിർത്തി.
ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ലോകേഷ് രാഹുൽ, ഇഷാൻ കിഷൻ (WK), ഹാർദിക് പാണ്ഡ്യ (വിസി), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
പാകിസ്ഥാൻ പ്ലെയിംഗ് ഇലവൻ: ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം (c), മുഹമ്മദ് റിസ്വാൻ (wk), ആഘ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, നസീം ഷാ,






