
മലയാളികളുടെ പ്രിയ താരമായ ശ്രീനിവാസന്റെ മകനും സംവിധായകനും അഭിനേതാവുമായ ധ്യാന്‍ ശ്രീനിവാസന് പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. ധ്യാനിന്റെ സിനിമകളെന്ന പോലെ തന്നെ അഭിമുഖങ്ങളും അതിലെ ചോദ്യോത്തരങ്ങളും പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധ്യാന്‍ സംസാരിച്ച ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സഹോദരനായ വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘ഹൃദയ’ത്തെക്കുറിച്ചാണ് ധ്യാന്‍ സംസാരിച്ചത്.
പതിനെട്ടു മുതല്‍ ഇരുപത്തിയഞ്ചു വരെയുള്ളവരുടെയടുത്ത് ഹൃദയം ക്രിഞ്ചാണെന്ന് പറഞ്ഞാല്‍ അവര്‍ നമ്മളെ അടിച്ചു കൊല്ലുമെന്നും ഹൃദയം സിനിമയിലെ പല സീനുകളും തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ധ്യാന്‍ പറഞ്ഞു.
‘‘ഇന്നത്തെ തലമുറയുടെ ഇഷ്ട്ടപെട്ട ക്യാമ്പസ് സിനിമ ഹൃദയം പോലുള്ളവയാണ്. അതേസമയം മുപ്പത്തിയഞ്ചിന് മുകളിലുള്ളവര്‍ക്ക് ഹൃദയത്തിലെ പല ഇന്‍സിഡന്റ്സും ക്രിഞ്ചായി തോന്നും. ക്രിഞ്ച് ഫെസ്റ്റാണെന്ന് പറയുന്ന ആള്‍ക്കാരുണ്ട്. മോക്ക് ചെയ്യുന്ന ആള്‍ക്കാരുണ്ട്. എന്റെ കാലത്ത് എനിക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ക്ലാസ്സ്മേറ്റ്സ് പോലെയുള്ള സിനിമകളുണ്ടായിരുന്നു. കൊറോണക്ക് ശേഷം അവര്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ഹൃദയം മാത്രമല്ലേയുള്ളു. പതിനെട്ടു മുതല്‍ ഇരുപത്തിയഞ്ചു വരെയുള്ളവരുടെയടുത്ത് ഹൃദയം ക്രിഞ്ചാണെന്ന് പറഞ്ഞാല്‍ അവര്‍ നമ്മളെ അടിച്ചു കൊല്ലും. അതേസമയം മുപ്പത്തിയഞ്ചിന് മുകളിലുള്ളവര്‍ക്ക് ഹൃദയത്തിലെ പല ഇന്‍സിഡന്റ്സും ക്രിഞ്ചായി തോന്നും. ക്രിഞ്ച് ഫെസ്റ്റാണെന്ന് പറയുന്ന ആള്‍ക്കാരുണ്ട്. മോക്ക് ചെയ്യുന്ന ആള്‍ക്കാരുണ്ട്. എന്റെ കാലത്ത് എനിക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ക്ലാസ്സ്മേറ്റ്സ് പോലെയുള്ള സിനിമകളുണ്ടായിരുന്നു. കൊറോണക്ക് ശേഷം അവര്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ഹൃദയം മാത്രമല്ലേയുള്ളു. എനിക്ക് ഹൃദയത്തിലെ പല കാര്യങ്ങളും ക്രിഞ്ചായി തോന്നിയിട്ടുണ്ട്. പല സാധനങ്ങളും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. പക്ഷെ ജനറേഷന് ഗ്യാപ് എന്നുള്ളത് സത്യമായിട്ടുള്ള കാര്യമാണ്. ആ ഗ്യാപ് വന്നു കഴിഞ്ഞു. നമ്മള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ഒരുപാട് സിനിമകളുള്ളത് കൊണ്ട് നമ്മള് താരതമ്യം ചെയ്യുക ആ സിനിമയുമായിട്ടാണ്. അതിനെ നോക്കുമ്പോള്‍ ഇതൊരു സിനിമയേ അല്ല. പുതിയ തലമുറയിലുള്ളവര്‍ക്കും തിയേറ്റര്‍ എക്സ്പീരിയന്‍സ് ആഗ്രഹിക്കുന്നവര്‍ക്കും ഹൃദയം ഭയങ്കര വര്‍ക്കാണ്. അവര്‍ക്കത് പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.
ആര്‍ക്കെന്ത് ഇഷ്ട്ടപ്പെടും ആര്‍ക്കെന്ത് വര്‍ക്കാവുമെന്ന രീതിയില്‍ ക്ലാസ്സിഫൈ ചെയ്യേണ്ടി വരും. 18നും 30നും ഇടയിലുള്ളവര്‍ക്ക് ഇന്ന തരത്തിലുള്ള സിനിമയാണ് ഇഷ്ട്ടമെന്നും മുപ്പതിന് മുകളിലുള്ളവര്‍ക്ക് വേറെ തരത്തിലുള്ള പടങ്ങളാണ് താല്പര്യമുള്ളതെന്നുമുള്ള വേര്‍തിരിവുണ്ട്. പ്രേമം സിനിമ ഇഷ്ട്ടപെടാത്ത മുപ്പതിന് മുകളിലുള്ള ഒരുപാട് പേരുണ്ട് .
എനിക്ക് തോന്നുന്നു കൂടുതലും മുപ്പതിന് മുകളിലുള്ളവര്‍ ഒ.ടി.ടിയിലോട്ട് മാറി. അവര്‍ വീട്ടിലിരുന്ന് സിനിമ കാണുന്നു. അതുപോലെ പതിനെട്ടിന് മുകളിലുള്ള യുവാക്കളാണ് സിനിമ കാണുന്നത്. പ്രേക്ഷകര്‍ക്ക് അനുസരിച്ച് സിനിമ കാണുന്ന ഒരു കാലമാണിത്...’’ ധ്യാന്‍ പറഞ്ഞു.






