
സിനിമകള്‍ ഇഷ്ടമില്ലാത്തവരായി അധികം ആരും കാണില്ല. പുതുതായി ഇറങ്ങുന്ന അന്യഭാഷ ചിത്രങ്ങള്‍ അടക്കം ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എങ്കിലും തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും വാരാന്ത്യങ്ങളിലായിരിക്കും ആളുകള്‍ സിനിമകള്‍ കാണാനായി ചിലവഴിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷംകൊണ്ട് 777 സിനിമകള്‍ കണ്ട് ഗിന്നസ് റെക്കോര്‍ഡ് നേിടയിരിക്കുകയാണ് ഇവിടെ ഒരാള്‍. സക്കറിയ സ്വോപ്പ് എന്ന 32 കാരനാണ് സിനിമകള്‍ കണ്ട് അത്യപൂര്‍വ്വ നേട്ടം കൈവരിച്ചത്.
2022 ജൂലൈ മുതല്‍ 2023 ജൂലൈ വരെ 365 ദിവസങ്ങള്‍ കൊണ്ടാണ് 777 സിനിമകള്‍ ഇദ്ദേഹം കണ്ടത്. പെന്‍സില്‍വാനിയ നഗരമായ കാര്ലിസ്ലിയില് സ്വദേശിയാണ് സക്കറിയ. മിനിയോന്സ്: റൈസ് ഓഫ് ഗ്രു എന്ന സിനിമയില്‍ നിന്ന് ആരംഭിച്ച് ഇന്ത്യാന ജോണ്‍സ് ആന്റ് ഡയല് ഓഫ് ഡെസ്റ്റിനി വരെയാണ് നീളുന്നതാണ് അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ സിനിമാ കാഴ്ച. ഒരു വര്‍ഷം കൊണ്ട് 715 സിനിമകള്‍ കണ്ട ഫ്രഞ്ച് സിനിമാപ്രേമിയായ വിന്‍സെന്റ് ക്രോണ്‍ 2018 ല്‍ നേടിയ റെക്കോഡാണ് സക്കറിയ തകര്‍ത്തത്. ഏകദേശം 800 സിനിമാ ടിക്കറ്റുകള്‍ വാങ്ങുന്നതിന് ആയിരക്കണക്കിന് ഡോളര്‍ ചിലവാകും. എന്നാല്‍ ഹാരിസ്ബര്‍ഗിലെ റീഗല്‍ സിനിമാസിന്റെ ആജീവനാന്ത അംഗത്വം തിരഞ്ഞെടുത്ത്, 777 സിനിമകളിള്ക്കായി സക്കറിയ ഏകദേശം 300 ഡോളര്‍ മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
സിനിമ കാണുന്നതില്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനെക്കുറിച്ച് സക്കറിയ തങ്ങളെ സമീപിച്ചപ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തങ്ങള്‍ക്കും ഉത്സാഹമായിരുന്നു എന്ന് റീഗല്‍ സിനിമാസ് പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടമുള്ള വിനോദമാണ് സിനിമകള്‍ കാണുന്നതെന്ന് സക്കറിയ പറഞ്ഞു. ഒരു ദിനചര്യപോലെ അതിപ്പോള്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എല്ലാ ഭാഷകളിലും വിഭാഗങ്ങളിലും പെട്ട സിനിമകള്‍ ഞാന്‍ കാണാറുണ്ട്. സിനിമയോട് എനിക്ക് വല്ലാത്തൊരു അഭിനിവേശമാണ്,' അദ്ദേഹം പറഞ്ഞു. റെക്കോഡ് ബുക്കില്‍ ഇടം നേടാന്‍ എല്ലാ സിനിമകളും പൂര്‍ണ്ണമായും കാണുകയും സിനിമ കാണുന്ന സമയത്ത് ഭക്ഷണം കഴിക്കാനോ മൊബൈല്‍ ഫോണില്‍ നോക്കാനോ മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യാനോ പാടില്ല. ഇത് നിരീക്ഷിക്കാന്‍ അധികൃതരുമുണ്ടാകും' എന്നാണ് സെക്കറിയ പറയുന്നത്.
സ്വന്തം ജോലിയെ ബാധിക്കാതെയാണ് സക്കറിയ ഈ നേട്ടം സ്വന്തമാക്കിയത്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 6.45 മുതല്‍ ഉച്ചകഴിഞ്ഞ് 2.45 വരെ അദ്ദേഹം ജോലിക്കായി മാറ്റി വെച്ചു. അതിന് ശേഷം അദ്ദേഹം ഒരു ദിവസം മൂന്ന് സിനിമകള്‍ വരെ കാണുന്നതിനായി സമയം മാറ്റിവെക്കുകയായിരുന്നു എന്നാണ് സെക്കറിയുടെ വെളിപ്പെടുത്തല്‍.






