
ഇടുക്കി: ഇടുക്കി ഡാമില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറി റോപ്പില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധ സംഘം. ഡാമില്‍ പരിശോധന നടത്തിയ സംഘം ഡാം സുരക്ഷിതമാണെന്ന് വ്യക്തമാക്കി. ദ്രാവകം ഒഴിച്ചതിലൂടെ റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ല. ഡാമില്‍ കൂടുതല്‍ പരിശോധനയുടെ ആവശ്യമില്ലെന്നും സംഘം അറിയിച്ചു.
ഡാം സേഫ്ടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ജൂലൈ 22ന്് ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടുകയും ചെറുതോണി ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ചുവന്ന ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ കണ്ടെത്തിയത്. പതിനൊന്ന് സ്ഥലങ്ങളിലാണ് താഴുകള്‍ കണ്ടെത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ താഴൂകള് പെട്ടതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സുരക്ഷാവീഴ്ച ശ്രദ്ധയില്‍ പെട്ടതും.
അതേസമയം, ഡാമില്‍ നുഴഞ്ഞുകയറിയ ഒറ്റപ്പാലം സ്വദേശിയ്ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.






