ഇസ്ലാമാബാദ്: യുവാക്കളുടെ അതൃപ്തി പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭങ്ങൾക്ക് കാരണമാവുമെന്ന് പാകിസ്താൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി മുന്നറിയിപ്പ് നൽകി. "നിങ്ങൾക്ക് അവരെ യുവാക്കളെന്നോ പാറ്റകളെന്നോ അല്ലെങ്കിൽ എന്ത് വേണമെങ്കിലും വിളിക്കാം. എന്നാൽ ഈ 'പാറ്റകൾ' ഒന്നിച്ചാൽ, അവർക്ക് എന്ത് മറിച്ചിടാനും കഴിയും," അദ്ദേഹം പറഞ്ഞു.
"നമ്മുടെ യുവാക്കൾക്ക് അവർ ആഗ്രഹിക്കുന്നത് നൽകാൻ നമുക്ക് കഴിയുന്നില്ല,"വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും മെറിറ്റിന്റെ അടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പരാജയപ്പെട്ടാൽ രാജ്യത്തെ യുവാക്കളുടെ വർദ്ധിച്ചുവരുന്ന അമർഷം വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമായേക്കുമെന്നാണ് നഖ്വി ഒരു അഭിമുഖത്തിൽ പറഞ്ഞത്. പരിമിതമായ സാമ്പത്തിക അവസരങ്ങളും നിലവിലുള്ള വ്യവസ്ഥയിലെ അതൃപ്തിയും കാരണം ബുദ്ധിമുട്ടുന്ന യുവജനങ്ങളുടെ കോപത്തെ നയരൂപകർത്താക്കൾ കുറച്ചുകാണരുതെന്ന് നഖ്വി മുന്നറിയിപ്പ് രൂപേണ പറഞ്ഞു.
ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെ സ്വന്തം സർക്കാരിനുള്ള മുന്നറിയിപ്പായാണ് നഖ്വി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഇത് സിജെപി പോലുള്ള യുവജന പ്രക്ഷോഭങ്ങളെ പാകിസ്താൻ അടുത്ത് നിരീക്ഷിക്കുന്നുണ്ട് എന്നും അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നുമുള്ള സംശയങ്ങൾക്ക് ബലം നൽകുന്നു. സിജെപി പ്രസ്ഥാനത്തെ തന്റെ പ്രസംഗത്തിന്റെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട്, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ പ്രാദേശികമായ ഒരു പ്രശ്നം മാത്രമല്ല, ദക്ഷിണേഷ്യയിലെ മുഴുവൻ രാഷ്ട്രീയ ഘടനകളെയും മറിച്ചിടാൻ ശേഷിയുള്ള ശക്തിയാണെന്നാണ് ആഭ്യന്തര മന്ത്രി സൂചിപ്പിച്ചത്.

Comments