രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര് വീരമൃത്യു വരിച്ചതായും സുരക്ഷാസേന അറിയിച്ചു.
ഒരു സപെഷ്യല്‍ പോലീസ് ഓഫീസര്‍ അടക്കം മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു. രജൗരിയിലെ നര്‍ല മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
സുരക്ഷാസേനയുടെ ഭാഗമായ ലാബ്രഡോര്‍ ഇനത്തില്‍പെട്ട ആറു വയസ്സുകാരിയായ നായയ്ക്കും ഏറ്റുമുട്ടലില്‍ ജീവന് നഷ്ടമായി. തന്റെ പരിശീലകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവാപായം.

21 ആര്‍മി ഡോഗ് യൂണിറ്റിലെ കെന്റ് എന്ന നായക്കാണ് ജീവന് നഷ്ടമായത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തേക്ക് സൈന്യത്തെ നയിച്ചത് കെന്റ് ആയിരുന്നു. കനത്ത ഏറ്റുമുട്ടലില്‍ വെടിയേറ്റ കെന്റ് തത്ക്ഷണം മരിക്കുകയായിരുന്നു. 'ഓപറേഷന് സുജാലിഗാല'യില്‍ മുന്‍നിര ആയിരുന്നു കെന്റ്.

Comments