
സംഗീതനിശാ വിവാദം കത്തിപ്പടരുന്നതിനിടെ എ.ആര് റഹ്മാനെ പിന്തുണച്ച് ഗായിക ശ്വേത മോഹന്‍. സംഗീതനിശയില്‍ പങ്കെടുക്കാനെത്തി പരുക്കേറ്റ ഒരു യുവതി പങ്കുവെച്ച് വീഡിയോയ്ക്ക് പ്രതികരണമായാണ് ശ്വേത എത്തിയത്.
റഹ്മാന് എപ്പോഴും സമാധാനത്തിനും സ്നേഹത്തിനും മനുഷ്യത്വത്തിനും വേണ്ടി മാത്രമാണ് നിലകൊളളുന്നതെന്നും അദ്ദേഹത്തിന്റെ സംഗീതപരിപാടിക്കിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ശ്വേത കുറിച്ചു. കുറ്റവാളികളെ ആരാധകരായിക്കണ്ട് സഹിക്കേണ്ട ആവശ്യം റഹ്മാനില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
ജീവിതകാലം മുഴുവന്‍ സമാധാനത്തിനും സ്നേഹത്തിനും മനുഷ്യത്വത്തിനും വേണ്ടി നിലകൊണ്ട ഒരാളെ സംബന്ധിച്ചിടത്തോളം സംഗീതം എല്ലായ്പ്പോഴും എല്ലാവരുടെയും വേദന കുറയ്ക്കുന്ന ഒന്നുതന്നെയായി കണക്കാക്കപ്പെടും. റഹ്മാന് സാറിന്റെ സംഗീത പരിപാടിയില്‍ ഇത്തരമൊരു കാര്യം സംഭവിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. റഹ്മാന് സര് ഇത്തരം കുറ്റവാളികളെ ആരാധകരെപ്പോലെ തന്റെ പരിപാടിയില്‍ അര്‍ഹിക്കുന്നുണ്ടോ? അദ്ദേഹം വളരെ മികച്ച പ്രതിഭയാണ് ഓരോ സ്റ്റേജ് ഷോയിലും അദ്ദേഹം സ്ത്രീകള്‍ക്കായി ഒരു ഗാനം സമര്‍പ്പിക്കാറുണ്ട്. ഓരോ പുരുഷനും സ്ത്രീകളോട് പാലിക്കേണ്ട ആദരവുകള്‍ എന്തൊക്കെയാണെന്ന് ഓര്‍മിപ്പിക്കാറുണ്ട്. സിംഗപ്പെണ്ണേ , കൂടുതല്‍ ശക്തയാകൂ നാം ജീവിക്കുന്നത് നികൃഷ്ടമായ ഒരു സമൂഹത്തിലാണ് പ്രശ്നങ്ങളെ തരണം ചെയ്ത് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാനുളള ശക്തി ലഭിക്കടെളട ; ശ്വേത കുറിച്ചു.
https://t.co/yP4RHJqf0S pic.twitter.com/xQl7y38Sgo
— Shweta Mohan (@_ShwetaMohan_) September 12, 2023






