
നടന് അശോക് സെല്‍വന്റെയും കീര്‍ത്തി പാണ്ഡ്യന്റെയും വിവാഹമായിരുന്നു ഇന്നലെ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് താരങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തത്.
അതേസമയം കീര്‍ത്തിയും അശോക് സെല്‍വനും പ്രധാന കഥാപാത്രങ്ങളാകുന്ന ബ്ലൂ സ്റ്റാര്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. വിവാഹ സമ്മാനമായി ഒരു ലിറിക്കല്‍ വീഡിയോ ഗാനം ബ്ലൂ സ്റ്റാറിലേതായി പുറത്തുവിട്ടിരിക്കുകയാണ്.ഒരു പ്രണയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. റെയിലിന് ഒളിഗള് എന്ന വരികളില്‍ തുടങ്ങുന്ന ഗാനത്തില്‍ അശോക് സെല്‍വന്റെയും കീര്‍ത്തി പാണ്ഡ്യന്റെയും പ്രണയ നിമിഷങ്ങളാണ്. പ്രദീപ് കുമാറും ശക്തിശ്രീ ഗോപാലനുമാണ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത്. ഉമാ ദേവി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സംവിധാനം എസ് ജയകുമാര്‍ ആണ്. തമിഴ് എ അഴകനാണ് ഛായാഗ്രാഹണം. ശന്തനു ഭഗ്യരാജ്, പൃഥ്വിരാജന്‍, രാഘവ്, ഷാജി, ഭഗവതി പെരുമാള്‍ എളങ്കോ കുമാരവേല്‍, ലിസി ആന്റണി, അരുണ്‍ ബാലാജി, ബാലാജി പ്രസാദ്, ദാമു, ജയചന്ദ്രന്, ജയപെരുമാള്‍ തുടങ്ങിയവരും വേഷമിടുന്നു.
സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ അരങ്ങേറ്റം. പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്. മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതന് മാങ്ങാട്ടച്ഛന്‍ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്വന് അടുത്തിടെ പോര് തൊഴിലിലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യത നേടി. പോര് തൊഴില്‍ ഒരു ക്രൈം ത്രില്ലര്‍ ആയിട്ടായിരുന്നു എത്തിയത്. സംവിധാനം വിഘ്നേശ് രാജ ആയിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതന് മാങ്ങാട്ടച്ഛന്‍ എന്ന വേഷത്തിലൂടെ മലയാളത്തിലും എത്തിയിരുന്നു അശോക് സെല്വന്.
തുമ്പയിലൂടെയായിരുന്നു കീര്‍ത്തി പാണ്ഡ്യന്റെ അരങ്ങേറ്റം. അന്പ് ഇറക്കിനായാള്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ തിളങ്ങിയ നടിയാണ് കീര്‍ത്തി പാണ്ഡ്യന്. മലയാള ചിത്രം ഹെലന്റെ റീമേക്കായിരുന്നു ഇത്. അന്പിര്കിനിയയിലും കീര്‍ത്തി പാണ്ഡ്യന് വേഷമിട്ടിരുന്നു.






