തിരുവനന്തപുരം: ഏഴ് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് ഗ്രാമിനു 5470 രൂപയിലും പവന് 43,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.രണ്ട് ദിവസം വ്യാപാരം നടന്നത് ഗ്രാമിന് 5,450 രൂപയും പവന് 43,600 രൂപയിലുമാണ്. ഈ ആഴ്ച്ച വില ഇടിഞ്ഞ് നിന്നതിന് ശേഷമാണ് സ്വര്‍ണവിലയില്‍ ചെറിയ വര്‍ധനവുണ്ടായിരിക്കുന്നത്. ഇതിന് മുന്‍പ് കഴിഞ്ഞ വെള്ളിയാഴ്ച്യായിരുന്നു സ്വര്‍ണവില ഉയര്‍ന്നത്.
ഓണത്തിനു ശേഷം സ്വര്‍ണ വിലയില്‍ കാര്യമായ മുന്നേറ്റമുണ്ടാകാതിരുന്നത് ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് അവസരമായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവിലയെത്തിയത് സെപ്റ്റംബര്‍ നാലാം തീയതിയായിരുന്നു. അന്ന് പവന് 44,240 രൂപയിലാണ് വ്യാപാരം നടന്നത്. സ്വര്‍ണത്തിന് കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 13, 14 ദിവസങ്ങളിലായിരുന്നു. അന്ന് 43,600 രൂപയായിരുന്നു പവന് വില. വെള്ളിയുടെ വിലയിലും ചെറിയ വര്‍ധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 50 പൈസ വര്‍ധിച്ച് 77.50 രൂപയായി. വെള്ളി വില കിലോയ്ക്ക് 77,500 രൂപയിലുമെത്തി.






