
ദുബായ്: ഫര്‍ണീച്ചര്‍ പാനലുകള്‍ക്കുള്ളില്‍ വെച്ച് കടത്താന്‍ ശ്രമിച്ച അനധികൃതമരുന്ന് യുഎഇ അധികൃതര്‍ പിടിച്ചു. ഒരു ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 13 ടണ്‍ ആംഫെറ്റാമീന് ക്യാപ്റ്റഗണാണ് പിടിച്ചെടുത്തത്. 'ലോകത്തിലെ ഏറ്റവും വലിയ ക്യാപ്റ്റഗണ്‍ ടാബ്ലറ്റുകളുടെ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു ഇതെന്നും 'അന്താരാഷ്ട്ര ക്രിമിനല്‍ കാര്‍ട്ടലിന്റെ' ഭാഗമായ ആറ് പേരെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് പറഞ്ഞു.
നൂതന കള്ളക്കടത്ത് രീതികളായിരുന്നു ഇതിന് വേണ്ടി ഉപയോഗിച്ചത്. ഉയര്‍ന്ന നിലവാരമുള്ള ഫര്‍ണിച്ചര്‍ പാനലുകളുടെ 432 കഷണങ്ങള്‍ക്ക് ഉള്ളിലും ഇരുമ്പും മരവും കൊണ്ട് പ്രൊഫഷണലായി തയ്യാറാക്കിയ 651 വാതിലുകളുടേയും ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍. ഇത് വേര്‍തിരിച്ചെടുക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടി വന്നതായും യുഎഇ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
2019 മുതല്‍ യുഎഇ അധികൃതര്‍ ലക്ഷക്കണക്കിന് ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ അബുദാബി കസ്റ്റംസ് 2019 തുടക്കത്തിനും ഈ വര്‍ഷം മെയ് മാസത്തിനും ഇടയില്‍ ഏകദേശം 175,000 ഗുളികകള്‍ പിടിച്ചെടുത്തതായി അറിയിച്ചു. സിന്തറ്റിക് ഉത്തേജകമായ ഫെനെത്തിലിന്‍ അടങ്ങിയ ഒരു മരുന്നാണ് ക്യാപ്റ്റഗണ്‍.
യൂറോപ്യന്‍ മോണിറ്ററിംഗ് സെന്റര്‍ ഫോര്‍ ഡ്രഗ്സ് ആന്‍ഡ് ഡ്രഗ് അഡിക്ഷന്റെ അഭിപ്രായത്തില്‍, ഇത് നിയമപരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല. എങ്കിലും ക്യാപ്റ്റഗണിന്റെ പേരിലുള്ള വ്യാജ മരുന്നുകള്‍ മദ്ധ്യേഷ്യയില്‍ പതിവായി പിടിക്കപ്പെടാറുണ്ട്. ഗള്‍ഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ആഗോള ക്യാപ്റ്റഗണ്‍ ഉല്പാദനത്തിന്റെ ഭൂരിഭാഗവും സിറിയയിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അന്താരാഷ്ട്ര സുരക്ഷാ ഭീഷണി എന്ന പേരില്‍
കഴിഞ്ഞ വര്‍ഷം, യുഎസ് 2022 യുഎസ് ക്യാപ്റ്റഗണ്‍ ആക്റ്റ് അവതരിപ്പിച്ചിച്ചുരുന്നു. ഇതിനെയും സിറിയന്‍ ഭരണകൂടവുമായിട്ടാണ് ബന്ധിപ്പിച്ചത്.






