തെരുവുകളില്‍ അലഞ്ഞ് നടക്കുന്ന നിരവധി ആളുകളുണ്ട് നമ്മുടെ ചുറ്റനും. അവര്ക്കോരോതര്ക്കും അവരുടേതായ കഥകളുമുണ്ടാകും പറയാന്‍. അത്തരമൊരു കഥപറഞ്ഞ മെര്ലിന് മുത്തശ്ശിയുടെ ജീവതവും മാറിമറിയുകയാണ്. ഇന്‍ഫ്ലുവന്‍സറായ മുഹമ്മദ് ആഷികാണ്(25) മുത്തശ്ശിയുടെ ജീവിതം മാറ്റിമറിച്ചത്.
മെര്ലിന് എന്ന ഈ വൃദ്ധ ഒരു അധ്യാപികയായിരുന്നു. ഇവരുടെ ബന്ധുകളടക്കം എല്ലാവരും മരണപ്പെട്ടു. മ്യാന്മര് സ്വദേശിയാണ് മെര്ലിന്, ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ശേഷമാണ് അവര്‍ ഇവുടെ എത്തുന്നത്. ഇപ്പോള്‍ തന്റെ ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നതിനായി ഭീക്ഷയാചിക്കുകയാണ് മെര്ലിന് മുത്തശ്ശി.
മെര്ലിന് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കഴിയുന്ന ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആഷിക്ക് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. താനുമായി ഒരുമിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇംഗ്ലീഷ് വീഡിയോകള്‍ നിര്‍മ്മിക്കാനും നിര്‍ദ്ദേശിച്ചട്ടുണ്ട്. ഓരോ വീഡിയോയ്ക്കും ആഷിക് അവര്‍ക്ക് പമം നല്‍കാമെന്നും പറഞ്ഞട്ടുണ്ട്.
പക്ഷെ യഥാര്‍ത്ഥ ട്വിസ്റ്റ് സംഭവിക്കുന്നത് ഇതിന് ശേഷമാണ്. മുഹമ്മദ് ആഷിക് അപ്ലോഡ് ചെയ്ത ഈ റീല്‍ കണ്ട് 2 ദിവസത്തിനുള്ളില്‍ മെര്ലിന് പണ്ട് ട്യൂഷന് എടുത്ത് കൊടുത്ത് ഒരു വിദ്യാര്‍ത്ഥി അവരെ തേടി തെരുവില്‍ എത്തി. ശേഷം പഴയ വിദ്യാര്ത്ഥിഖല് വീഡിയോ കോളിലൂടെ തന്റെ പ്രിയ അധ്യാപികയുമായി സ്നേഹസംഭാഷണം നടത്തുന്നു ഓര്മ്മകല് പങ്കുവയ്ക്കുന്നു.
തന്റെ പഴയ വിദ്യാര്‍ത്ഥിയെ കണ്ട സന്തോഷം, അധ്യാപികയെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിച്ചതിന്റെ സംതൃപ്തി, ഇത് ഇവരുടെ മുഖത്തു കാണാം. തീര്‍ത്തും ഹൃദയ സ്പര്ശിയാണ് ഈ വീഡിയോ.ഇവര്‍ മെര്‍ലിനെ വൃദ്ധസദനത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു.






