
മുന്‍ മുഖ്യമന്ത്രിയും എംഎല്‍എ യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് ഒരുപാട് ആളുകള്‍ക്ക് ഇന്നും തീരാവേദനയാണ്. ഉമ്മന്‍ചാണ്ടിയുടെ മക്കളോടും കുടുംബത്തോടും ഒരു പ്രത്യേക സ്നേഹമാണ് ജനങ്ങള്‍ക്ക്. ആ സ്നേഹത്തിന്റെ ഭാഗമായിട്ടാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ വന്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മകളായ അച്ചു ഉമ്മനും സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്ക്കുന്ന താരമാണ്. കണ്ടന്റ് ക്രിയേഷനില്‍ പ്രൊഫഷനായി ഏറ്റെടുത്തിരിക്കുകയാണ് അച്ചു. ഇപ്പോഴിതാ അച്ചു വീണ്ടും തന്റെ പ്രൊഫഷനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കറുപ്പില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രത്തിനൊപ്പമാണ് അച്ചു ഉമ്മന്റെ തിരിച്ചുവരവ്. തന്റെ പ്രൊഫഷനോടുള്ള ഇഷ്ടം വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് അച്ചു ചിത്രം പങ്കുവച്ചത്.
‘‘കണ്ടന്റ് ക്രിയേഷനെ ആശ്ലേഷിച്ചു കൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുന്നു, ഉള്ളടക്കം സൃഷ്ടിക്കുന്ന കലയെ സ്വീകരിക്കുന്നതിലേക്കുള്ള മടക്കം. അത് ഉള്‍ക്കൊള്ളുന്നതായിരിക്കണം എന്റെ കം ബാക്ക് ലുക്കെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഈ തൊഴിലിനോടുള്ള എന്റെ സ്നേഹത്തിന്റെ സാക്ഷ്യപത്രമായ, ക്ഷമാപണമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമായി അത് നിലകൊള്ളുന്നു....’’ എന്നാണ് അച്ചു കുറിച്ചിരിക്കുന്നത്. ഒപ്പം ഔട്ട്ലുക്കിന്റെ വിശദാംശങ്ങളും കുറിച്ചിട്ടുണ്ട്. ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന്റെ സൈഡ് ടൈ സ്ലീവ്ലെസ് പാന്റ് സ്യൂട്ടാണ് അച്ചുവിന്റെ വേഷം. ഫുള്‍ ബ്ലാക്കിലാണ് ഡ്രസ്. ഗുച്ചിയുടെ പേള്‍ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്വേ ബീ ഷോള്‍ഡര്‍ ബാഗാണ് അതിനൊപ്പം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ഡാഷ് ആൻഡ് ഡോട്ടിനെയും ഗുച്ചിയെയും അച്ചു ടാഗും ചെയ്തിട്ടുണ്ട്.
പിതാവ് ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് തന്റെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു അച്ചു. ഉപതെരഞ്ഞെടുപ്പില്‍ സഹോദരനെ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിലും അച്ചു മുൻപന്തിയില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ പ്രചാരണവേളയില്‍ തന്റെ ജോലിയെ ചൊല്ലി അച്ചു സൈബര്‍ ആക്രമണം നേരിട്ടിരുന്നു.






