പോലീസ് സ്റ്റേഷന് പരിസരത്ത് റീല്‍സ് ചിത്രീകരിച്ച രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ വസീര്‍ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് സ്റ്റേഷന് പശ്ചാത്തലം ആക്കി റീല്‍ ചിത്രീകരിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പോലീസിന്റെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുകയാണ്. അറസ്റ്റ് ചെയ്യാന്‍ തക്കതായ എന്ത് ക്രിമിനല്‍ കുറ്റമാണ് യുവാക്കള്‍ ചെയ്തത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
സംഭവം പോലീസുകാര്‍ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയിരുന്നു പോലീസ് വിശദീകരിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ ജോലിയെ തടസ്സപ്പെടുത്തുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചതിന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പോസ്റ്റ്. യുവാക്കള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച വീഡിയോയുടെ ആദ്യഭാഗവും പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയില്‍ പോലീസ് സ്റ്റേഷന് പശ്ചാത്തലം ആക്കി ഒരു യുവാവ് സെല്‍ഫി ക്യാമറ പിടിച്ചുനില്‍ക്കുന്നതും മറ്റൊരാള്‍ അയാള്‍ക്ക് അരികിലേക്ക് നടന്നുവരുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സംഭവം വന്‍തോതില്‍ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥരുടെ ജോലിയെ തടസ്സപ്പെടുത്തുന്ന രീതിയില്‍ എന്താണ് യുവാക്കള്‍ ചെയ്തത് എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. ക്രിമിനല്‍ കുറ്റവാളികളെ പോലെ അറസ്റ്റിലായ യുവാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെയും ആളുകള്‍ ചോദ്യം ചെയ്തു.

Comments