ഹൈദരാബാദ്: 19കാരിയെ ആശുപത്രിയില്‍ വെച്ച് കാന്റീന് ജീവനക്കാരന് ബലാത്സംഗം ചെയ്തെന്ന് പരാതി. സംഭവം നടന്നത്
ഹൈദരാബാദിലെ എസ്ആര്‍ നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള സഹോദരനെ പരിചരിക്കാന്‍ എത്തിയതായിരുന്നു യുവതി. നേരത്തെ തന്നെ സെക്യൂരിറ്റി ജീവനക്കാരും പരാതിക്കാരിയും തമ്മില്‍ പരിചയമുണ്ടായിരുന്നു.
കാന്റീനില്‍ ജോലി ചെയ്യുന്നയാള്‍ എന്നു പറഞ്ഞാണ് സുരക്ഷാ ജീവനക്കാരന് യുവാവിനെ പരിചയപ്പെടുത്തിയത്. എന്ത് ആവശ്യത്തിനും സമീപിക്കാമെന്നും പറഞ്ഞു. യുവതി കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ വന്നപ്പോഴായിരുന്നു ഇത്. ലിഫ്റ്റില്‍ കയറിയപ്പോള്‍ യുവതിയെ പ്രതി പിന്തുടര്ന്നു. തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ലിഫ്റ്റ് അഞ്ചാം നിലയില്‍ എത്തിയപ്പോള്‍ രണ്ടാം നിലയില്‍ വെച്ച് സംസാരിക്കാമെന്ന് പറഞ്ഞു. ലിഫ്റ്റ് രണ്ടാം നിലയിലെത്തിയപ്പോള്‍ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പ്രതി പറഞ്ഞു. യുവതിയെ ഫോണ്‍ നമ്പര്‍ നല്‍കുന്നതിനായി നിര്‍ബന്ധിച്ചു. യുവതി വിസമ്മതിച്ചപ്പോള്‍ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കെട്ടിടത്തിന്റെ അതേ നിലയിലെ ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി നിലവിളിച്ചതോടെ യുവതിയെ പ്രതി രക്ത സാമ്പിള്‍ ശഒഖരിക്കുന്ന മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ട്പോയി വീണ്ടും ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പിന്നീട് സഹായത്തിനായി സഹോദരനെ വിളിച്ചു. അപ്പോഴേക്കും പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.






