
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ദില്‍ഷ പ്രസന്നന്. പുത്തന്‍ ലുക്കിലുളള ദില്‍ഷയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെളള നിറത്തിലുളള ഔട്ട്ഫിറ്റിലാണ് ദില്‍ഷ എത്തിയത്.
വെളള ധാവണി സെറ്റാണ് ധരിച്ചത്. നിറയെ ഡിസൈന്‍ വസ്ത്രത്തില്‍ നല്‍കിയിട്ടുണ്ട്. നിറയെ സ്റ്റോണ്‍ വര്‍ക്കുകളും സ്വീക്വന്‍സ് വര്‍ക്കുകളും നല്‍കിയിട്ടുണ്ട്. മേല്‍വസ്ത്രം എന്നു തോന്നിക്കുന്ന രീതിയില്‍ നിറയെ വെളളമുത്തുകള് കൊണ്ടലങ്കരിച്ച മാല പെയര്‍ ചെയ്തു. മിനിമല്‍ മേക്കപ്പ് ലുക്കില്‍ ബണ്‍ ഹെയര്‍സ്റ്റൈല്‍ ഫോളോ ചെയ്തു.
നിരവധി പേരാണ് ദില്‍ഷയുടെ പുത്തന്‍ ചിത്രത്തിന് കമന്റുകളുമായെത്തുന്നത്. അതിമനോഹരം, മാലാഖയെ പോലെയുണ്ട് എന്നെല്ലാമുണ്ട്. ഒപ്പം ദീപിക പദുക്കോണിന്റെ സ്റ്റൈല്‍ കോപ്പി ചെയ്തെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.






