
നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാലോകത്ത് നിറഞ്ഞു നില്ക്കുന്ന താരമാണ് കുണ്ടറ ജോണി. വില്ലനായും, സ്വഭാവ നടനായുമൊക്കെ താരം തിളങ്ങി നില്‍ക്കുകയാണ്. ഇടയ്ക്ക് ചില നര്‍മ്മപ്രാധാന്യമുള്ള കഥാപാത്രങ്ങളും ജോണി ചെയ്തിരുന്നു. ഇപ്പോഴിതാ താൻ ചെയ്ത ബലാത്സംഗ സീനുകളെക്കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തില്‍ പറയുകയാണ് ജോണി. ‘‘ആ ഒരു സമയത്ത് ഏതാണ്ട് കൂടുതല്‍ ബലാത്സംഗ സീനുകള്‍ ചെയ്തത് ഞാനായിരുന്നു. കാരണമെന്താണെന്ന് വച്ചാല്‍ ആ ഒരു കാലഘട്ടത്തില്‍ യംഗ് വില്ലനായി ഞാനേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് ഭീമൻ രഘുവും ക്യാപ്റ്റൻ രാജുവുമൊക്കെ വരുന്നത്. അങ്കച്ചമയം എന്ന പടത്തിലെ ബലാത്സംഗ സീൻ ഏറെ വേദനിപ്പിച്ചു. ഞാനൊരു കുട്ടിയെ റേപ്പ് ചെയ്യുന്ന സീനാണ്. എട്ടൊൻപത് വയസുള്ള കുട്ടിയാണ്. ഞാനൊരു സ്കൂളിന്റെ ഓണറൊക്കെയാ അതില്‍, നാട്ടുപ്രമാണി. സ്കൂള്‍ വിട്ട് പിള്ളേര് നനഞ്ഞ് പോകുന്നു. അപ്പോള്‍ ഒരു കുട്ടിയോട് ഞാൻ വണ്ടിയില്‍ കയറിക്കോളാൻ പറയുന്നു. പിന്നെ കാണിക്കുന്നത് അത് രക്തത്തില്‍ കുളിച്ചുകിടക്കുന്നതായിട്ടാണ്. എട്ടൊൻപത് വയസുള്ള കുട്ടികളെയൊക്കെ നമ്മള് ലാളിക്കുന്നതല്ലേ, അങ്ങനെയൊരു കുട്ടിയെ നമ്മള് റേപ്പ് ചെയ്യുകാന്ന് വച്ചാലെങ്ങനാ ശരിയാകുന്നതെന്ന് അന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. ആ സമയത്ത് ഗള്‍ഫിലൊരു എഴുപത്തിയഞ്ച് വയസുള്ള സ്ത്രീയെ ആരോ റേപ്പ് ചെയ്തിരുന്നു. ഇക്കാര്യം സംവിധായകൻ എന്നോട് പറഞ്ഞു. കൂടാതെ എന്റെ ബ്രൂട്ടാലിറ്റി കാണിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആ സീൻ ഒഴിവാക്കാൻ പറഞ്ഞെങ്കിലും, ചേട്ടന്റെ ആ ക്രൂരത കാണിക്കാൻ ഇത് വേണമെന്ന് പറഞ്ഞു.
കൊടേക്കനാലിലെ ഒരു പാര്‍ക്കില്‍ വച്ചാണ് ഞാൻ നടി സുഹാസിനി റേപ്പ് ചെയ്യുന്ന സീന്‍ ചെയ്തത്. ടൂറിസ്റ്റ് വണ്ടികളും ആളുകളുമൊക്കെ ചുറ്റുമുണ്ട്. സുഹാസിനി തമിഴില്‍ വലിയ താരവുമാണ്. ഞാൻ സുഹാസിനിയോട് ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോയെന്ന്. ജോണി ചേട്ടന് സിസ്റ്റേഴ്സ് ഇല്ലേന്നായിരുന്നു സുഹാസിനിയുടെ മറുപടി. വേറൊന്നും പറഞ്ഞില്ല. ചിലര്‍ റേപ്പ് സമയത്ത് സാരി പൊക്കല്ലേ എന്നൊക്കെ പറയും...’’ ജോണി പറയുന്നു.
തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന ജോണി ഭാര്യയേയും, മക്കളെയുമൊക്കെ പരിചയപ്പെടുത്തുന്നുണ്ട്. സിനിമയില്‍ വില്ലൻ വേഷമാണ് ചെയ്തതെങ്കിലും ജീവിതത്തില്‍ ആള് വളരെ പാവമാണെന്ന് ഭാര്യ പറയുന്നുണ്ട്. വിവാഹ ശേഷമാണ് റേപ്പ് സീനില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്നും ജോണി പറയുന്നു. ‘‘വൈഫ് കോളേജിലാണ് പഠിപ്പിക്കുന്നത്. ഇയാള്‍ പോകുമ്പോള്‍ ആളുകള്‍ കമന്റ് പറയും. പിന്നെ പിള്ളേരൊക്കെ വളര്‍ന്നുവരികയാണെല്ലോ...’’ ജോണി പറഞ്ഞു.






