
അടിയുടെ പൊടിപൂരം നല്കിയപ്പോള് പ്രേക്ഷകര്‍ തരംഗമാക്കി മാറ്റിയ സിനിമയാണ് നവാഗതനായ നഹാസ് സംവിധാനം ചെയ്ത ആര്‍ഡിഎക്സ്. ആക്ഷനാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ ഏറ്റവും ആകര്‍ഷണം ക്ലൈമാക്സിലെ അടിപൊളി അടി രംഗങ്ങളാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം സന്തോഷത്താല്‍ ഡാൻസ് ചെയ്യുന്ന നായിക ഐമ റോസ്മിയുടെയും ശ്രുതി സുരേഷിന്റെയും വീഡിയോയാണ് വൈറലാകുന്നത്. ആര്‍ഡിഎക്സിലെ നായകൻമാരില് ഒരാളായ ഡോണിയുടെ ഭാര്യ സിമിയായിട്ടായിരുന്നു ഐമ റോസ്മി, ഷെയ്നിന്റെ കാമുകിയുടെ സുഹൃത്തായിട്ടാണ് ശ്രുതി വേഷമിട്ടത്. വില്ലന്മാരുടെ മര്‍ദ്ദനമേറ്റ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാകുന്നുണ്ട് സിമിയും കുടുംബവും. വീഡിയോയില്‍ ആശുപത്രിയിലെ മേക്കപ്പും തലയില്‍ പരിക്കിന്റെ കെട്ടും ഒക്കെയായി ഐമയെയും സിസ്റ്ററിന്റെ വേഷത്തില്‍ ശ്രുതിയെയും കാണാം. ആശുപത്രിയിലെ ക്ലൈമാക്സ് ചിത്രീകരണത്തിന് ശേഷമെടുത്ത വീഡിയോ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്. അതിനിടയില്‍ ആടിത്തിമിര്‍ക്കുന്ന ഐമയുടെ വീഡിയോ കണ്ടതിന്റെ കൗതുകത്തിലാണ് ആരാധകര്‍.
ഷെയ്ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമാണ് ആര്‍ഡിഎക്സില്‍ നായകരായി എത്തിയത്. രണ്ടു കൂട്ടുകാരന്റെയും ഒരു സുഹൃത്തിന്റെയും കഥയായിരുന്നു ആര്‍ഡിഎക്സ്. ബാബു ആന്റണി, ലാല്‍ എന്നിവര്‍ക്കൊപ്പം മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ഐമ എന്നിവരും പ്രധാന വേഷത്തിലെത്തി. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയത്. ഓരോ നടനും ചേരുന്ന ആക്ഷൻ രംഗങ്ങള്‍ നല്കിയ അൻപറിവിന്റെ കൊറിയോഗ്രാഫിയാണ് ആര്‍ഡിഎക്സിന്റെ കൂടുതല്‍ ആകര്‍ഷകമാക്കിയത്. 'കെജിഎഫ്', 'വിക്രം, 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് മലയാളത്തിലെ ആര്‍ഡിഎക്സിലും വിസ്മയിപ്പിച്ചു. ആഗോളതലത്തില്‍ ആര്ഡിക്സ് നേടിയത് 80 കോടിയില്‍ അധികമാണ്.






