
സിഡ്നി:ഓമനിച്ച് വളര്‍ത്തിയ റോട്ട് വീലര്‍ നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതുയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നത് ഓസ്ട്രേലിയയിലെ പെര്‍ത്തിലായിരുന്നു. കൈകള്‍ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകിയ നിലയിലായിട്ടും നായകളെ പേടിച്ച് അയല്‍വാസികള്‍ക്ക് നോക്കിനില്ക്കാന് മാത്രമേ സാധിച്ചുള്ളൂ.നികിത പില് എന്ന 31 കാരിക്കാരിയെയാണ് നായകള്‍ ആക്രമിച്ചത്.
യുവതിയുടെ ആരോഗ്യ നില ഗുരുതരമാണെങ്കിലും നിലവില്‍ സ്ഥിതി ആശങ്കാജനകമല്ലെന്ന് പെര്‍ത്ത് റോയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ കൈ സാധാരണ നിലയിലെത്തിക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നു.
നായക്കളുടെ ആക്രമണമേറ്റ് യുവതി നിലവിളിച്ചട്ടും നാട്ടുക്കാര് നായക്കളെ ഭയന്ന് അടുത്ത് ചെന്നില്ല. ബാറ്റുകളും ഹോസുകളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് നായകളെ സ്ഥലത്തു നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തി നായകളിലൊന്നിനെ വെടിവെച്ച് കൊന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
യുവതി സ്ഥിരമായി തന്റെ രണ്ട് നായക്കളുമൊത്തുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. റോട്ട്വീലര് നായകളെ 'ബേബി' എന്നാണ് പോസ്റ്റുകളില്‍ ഇവര്‍ വിശേഷിപ്പിച്ചിരുന്നത്. അതേസമയം റോട്ട്വീലര് നായകള്‍ കാരണമില്ലാതെ ആരെയും ആക്രമിക്കില്ലെന്നാണ് നായകളെ യുവതിക്ക് നല്കിയ ആള് പറയുന്നത്. രണ്ട് നായക്കളും പരസ്പരം ആക്രമിച്ചുണ്ടാവാമെന്നും അതില്‍ യുവതി ഇചപ്പെട്ടപ്പോള് അവര്‍ ആക്രമണത്തിനിരയായതാവാമെന്നും ഇയാള്‍ പറയുന്നു.






