
അഡ കൌണ്ടി: സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ആളാകാന്‍ പടക്കം പൊട്ടിച്ച് 16കാരന് ഒപ്പിച്ച തമാശയില്‍ കത്തി നശിച്ചത് 28 ഏക്കര്‍. അമേരിക്കന്‍ സംസ്ഥാനമായ ഇദാഹോയിലാണ് സംഭവം. സംഭവത്തില്‍ 16കാരനെതിരെ തേഡ് ഡിഗ്രി കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് പടക്കം വച്ച് 16കാരന് തമാശയൊപ്പിച്ചത്. പടക്കം വച്ച് പുത്തന്‍ വിദ്യ കാണിക്കാമെന്ന് പറഞ്ഞ് കൗമാരക്കാരന് ചെയ്ത ടെക്നിക് പരിസരത്തെ 28 ഏക്കറിലേക്കാണ് അഗ്നി പടര്‍ത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തമാശ കളിയില്‍ നിന്ന് പിന്മാറാന് തയ്യാറായതോടെയാണ് പോലീസ് കേസ് എടുത്തത്.
സുഹൃത്തക്കളെ ഒരു ട്യൂബ് ഉപയോഗിച്ചുള്ള ടെക്നിക് കാണിക്കുന്നതിനിടയിലാണ് സമീപത്തേക്ക് തീ പടര്‍ന്നത്. എന്നാല്‍ അണയ്ക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഇതോടെ 16കാരന്റെ സുഹൃത്തുക്കളാണ് അഗ്നി രക്ഷാ സേനയെ വിളിക്കുന്നത്. എന്നാല്‍ അഗ്നി രക്ഷാ സേനയെത്തിയപ്പോഴേയ്ക്കും തീ നിയന്ത്രിക്കാനാവാത്ത രീതിയില്‍ പടര്‍ന്നിരുന്നു. ഇതോടെയാണ് 16കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി യൂണിറ്റ് അഗ്നി രക്ഷാ സേനാംഗങ്ങളുടെ ശ്രമത്തോടെ ദീര്‍ഘനേരം പ്രയത്നിച്ചാണ് തീ ഒടുവില്‍ നിയന്ത്രിച്ചത്.
തീ പടര്ന്നതിലൂടെ ഏകദേശം 28 ഏക്കറോളം സ്ഥലത്താണ് അഗ്നിബാധ രൂക്ഷമായ നാശനഷ്ടമുണ്ടാക്കിയത്. സെപ്തംബറില്‍ ഇതിനോടകം 20 കാട്ടുതീയാണ് ഈ മേഖലയിലുണ്ടായിട്ടുള്ളത്. ഇതില്‍ ഏറിയ പങ്കും അഗ്നിബാധയ്ക്ക് കാരണമാകുന്നത് മനുഷ്യരുടെ ഇടപെടലാണെന്ന് പ്രാദേശിക ഭരണകൂടം വിശദമാക്കുന്നത്. മഴ ലഭിച്ചതിനും കാലാവസ്ഥ തണുപ്പുമായതിന് പിന്നാലെ ഓഗസ്റ്റ് മാസത്തിലാണ് അഗ്നി നിയന്ത്രണങ്ങള്‍ മേഖലയില്‍ ഒഴിവാക്കിയിരുന്നു.






