
ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അതേപടി മാറ്റി സ്ഥാപിക്കലിനൊരുങ്ങുയാണ് ഒരു സ്വീഡൻ നഗരം. 2016 -ൽ 17,000-ത്തിലധികം ജനസംഖ്യയുണ്ടായിരുന്ന ഈ നഗരത്തിന്റെ പേര് 'കിരുണ' എന്നാണ്. സ്വീഡിഷ് ലാപ്ലാൻഡി വടക്കൻ മേഖലയിലെ മനോഹരമായ പട്ടണമായ കിരുണ നിലവിൽ ഉള്ള സ്ഥലത്ത് നിന്നും പൂർണ്ണമായും കുറച്ച് ദൂരേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ നടപടികളിലാണ് അധികൃതര്‍ ഇപ്പോള്‍. അതുല്യമായ കണ്ടെത്തലുകൾ ഈ നഗരത്തിൽ നിന്നും ഉണ്ടായതിനെ തുടർന്നാണ് ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
നഗരത്തിൽ അപൂർവ ഭൂമി മൂലകങ്ങളുടെ നിക്ഷേപം ഉൾപ്പെടെ വിലയേറിയ ധാതുക്കളുളളതായി ഈ വർഷം ആദ്യമാണ്റിപ്പോർട്ട് ചെയ്തത്. ഇതില്‍ ഏറ്റവും പ്രധാനം ഇരുമ്പ് അയിര് തന്നെയാണ്. കൂടാതെ 1365 മീറ്റർ താഴെ മറ്റ് മൂലകങ്ങളും കണ്ടെത്തി. കിരുണയിലെ ഇരുമ്പ് അയിര് ഖനിയുടെ തൊട്ടടുത്താണ് നിക്ഷേപം കണ്ടെത്തിയതെന്നും അതിൽ 1 ദശലക്ഷം ടണ്ണിലധികം അപൂർവ എർത്ത് ഓക്സൈഡുകൾ അടങ്ങിയിട്ടുണ്ടെന്നും സർക്കാർ ഉടമസ്ഥതയിലുള്ള LKAB എന്ന ഖനന കമ്പനി പറഞ്ഞു. 'യൂറോപ്പിന്റെ ആവശ്യങ്ങളുടെ ഗണ്യമായ ഭാഗം' നല്കാന് കഴിയുന്ന അത്രയും നിക്ഷേപം ഇവിടെ ഉണ്ടെന്നും ഭാവിയില്‍ ഈ ധാതുവിനായി ചൈനയെ ആശ്രയിക്കേണ്ടി വരില്ലെന്നും കമ്പനി അവകാശപ്പെട്ടു. പുതുതായി കണ്ടെത്തിയ കോബാള്‍ട്ട് നിക്ഷേപം, ഇലക്ട്രിക് കാർ ബാറ്ററികളുടെയും വിന്റ് ടർബൈനുകളുടെയും ഉൽപാദനത്തിൽ നിർണായക പങ്ക് വഹിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ 18 മാസക്കാലമായി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോയിക്കൊണ്ടിരുന്നത്. അതുകൊണ്ട് ഇത്തരത്തിൽ ഒരു കണ്ടെത്തൽ സ്ഥിരീകരിക്കപ്പെട്ടതോടെ സ്വീഡന്റെ ഉപപ്രധാനമന്ത്രി എബ്ബാ ബുഷ് തന്റെ രാജ്യത്തെ ഒരു 'സ്വർണ്ണ ഖനി' എന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ കിരുണയിൽ ധാതുക്കൾക്കായി ഖനനം ആരംഭിച്ചതോടെ അത് അവിടുത്തെ പ്രദേശവാസികൾക്ക് വലിയ വെല്ലുവിളിയായി . ഇത് ഇവിടുത്തെ ഭൂപ്രദേശത്തിന് രൂപഭേദം വരുത്തുകയും കെട്ടിടങ്ങൾക്കും മറ്റും വിള്ളലുകൾ വീഴ്ത്തുകയും ചെയ്തു. തൽഫലമായി, കിരുണയെ അതിന്റെ യഥാർത്ഥ സ്ഥാനത്തിന് ഏകദേശം 1.9 മൈൽ കിഴക്കോട്ട് മാറ്റുന്നതിനുള്ള ഒരു പ്രോജക്റ്റ് ഇപ്പോൾ ഇവിടെ നടന്നു വരികയാണ്. 2026 ൽ മാറ്റി സ്ഥാപിക്കൽ നടപടികൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.






