
ഹാങ്ചൗ: 19 -മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടു മെഡൽ. ഷൂട്ടിങിലും തുഴച്ചിലിലും ഇന്ത്യ വെള്ളി കരസ്ഥമാക്കി. ഷൂട്ടിംഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം. തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ നേടി.
അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. ഫുട്ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും.
അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. ഫുട്ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഫൈനലില്‍. ബംഗ്ലാദേശ് വനിതകളെ 8 വിക്കറ്റിന് തകര്‍ത്തുവിട്ടാണ് നീലപ്പടയുടെ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാള്‍ ടീം 17.5 ഓവറില്‍ വെറും 51 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റുമായി പൂജ വസ്ത്രകര്‍ മുന്നില്‍ നിന്ന് ബൗളിംഗ് ആക്രമണം നയിച്ചപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 17.5 ഓവറും 51 റണ്‍സുമേ നീണ്ടുനിന്നുള്ളൂ. തിതാസ് സദ്ധുവും അമന്‍ജോത് കൗറും രാജേശ്വരി ഗെയ്ക്വാദും ദേവിക വൈദ്യയും ഓരോരുത്തരെ പുറത്താക്കി.
മറുപടി ബാറ്റിംഗില്‍ അനായാസമായ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും സഹ ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടേയും വിക്കറ്റുകള്‍ നഷ്ടമാക്കി. 12 പന്തില്‍ 7 റണ്‍സ് നേടിയ മന്ഥാനയെ മറൂഫ അക്തര്‍ പവലിയനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. 21 പന്തില്‍ 17 റണ്‍സെടുത്ത ഷെഫാലി വര്‍മ്മയെ ഫഹീമ ഖാത്തൂനും മടക്കി. മൂന്നാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസ്- കനിക അഹൂജ സഖ്യം ഓവറില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യന്‍ ജയമുറപ്പിച്ചു. ജെമീമ 20 റണ്‍സും കനിക 1 റണ്‍സും നേടി.
40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇന്ത്യ ഇതില്‍ 39 ഇങ്ങളിലാണ് മത്സരിക്കുന്നത്. 655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന് ഹര്‍മന്‍പ്രീത് സിങ്ങും ബോക്സര്‍ ലവ്ലിന ബോര്‍ഗോഹെയ്നും പതാകയേന്തിയത്.







Comments