
വിമാനയാത്രകളിലും വിമാനത്താവളങ്ങളിലും നടക്കുന്ന രസകരമായ പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടറുണ്ട്. ഇവയില്‍ പലതും കാണികളില്‍ ഞെട്ടല്‍ സൃഷ്ടിക്കാറുമുണ്ട്. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കാരണം തീര്‍ത്തും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ടെക്സാസിലെ ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് (DFW) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായത്. തിരക്കേറിയ ഭാഗമായ ടെര്‍മിനല്‍ സി -യില്‍ തീര്‍ത്തും പൂര്‍ണ നഗ്നനായ ഒരു മനുഷ്യന് പ്രത്യക്ഷപ്പെട്ടു.
ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വീഡിയോയില്‍ ഇയാള്‍ വിമാനത്താവളത്തിലെ ഒരു റെസ്റ്റോറന്റിന് സമീപത്ത് കൂടി അശ്രദ്ധമായി നടക്കുന്നത് കാണാം. വിമാനത്താവളത്തില്‍ ഒരു നഗ്നനായ മനുഷ്യന് എന്ന് ആരോ പറയുന്നതും വീഡിയോയില്‍ കാണാം. ഇത് കേട്ട നഗ്നായി എത്തിയ ആള് റെക്കോര്‍ഡ് ചെയ്യുന്ന ആളിലേക്ക് അയാളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ വിരല്‍ ചൂണ്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
സംഭവത്തിന് പിന്നാലെ എയര്‍പോര്‍ട്ട് അധികാരികള്‍ നഗ്നനായ മനുഷ്യനെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇയാളുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനായിട്ടാണ് തടഞ്ഞത്. ഇത്തരത്തില്‍ വിചിത്രമായ അനേകം കാര്യങ്ങള്‍ പലപ്പോഴും എയര്‍പോര്‍ട്ടില്‍ നടക്കാറുണ്ട്. നേരത്തെ, ഒരു അമേരിക്കന്‍ വിമാനത്തില്‍ ടിഫാനി ഗോമസ് എന്നൊരു സ്ത്രീ തന്റെ സഹയാത്രികന് ശരിക്കുള്ള ആളല്ല എന്നും പറഞ്ഞ് വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇത് മറ്റ് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടും താമസവും സൃഷ്ടിച്ചിരുന്നു.






