ചെന്നൈ: തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ എത്താനുണ്ടായ സാഹചര്യത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചെന്നൈയുലെ ടാക്സി ഡ്രൈവര്‍ രാജ്കുമാര് കമ്മിഷണര്‍ക്കു പരാതി നല്കി. കഴിഞ്ഞ 9 നാണ് ബാങ്കിന്റെ സാങ്കേതികപ്പിഴവിനെ തുടര്‍ന്ന് രാജ്കുമാറിന്റെ അക്കൊണ്ടില്‍ നിന്നും 9000 കോട് രീപ എത്തിയത്.
അരമണിക്കൂറിനുള്ളില്‍ തമിഴ്നാട് മര്‍ക്കന്റയില്‍ ബാങ്ക് അധികൃതര്‍ വിളിച്ച് പണം അബദ്ധത്തില്‍ അയച്ചതാണെന്നു അറിയിച്ചിരുന്നു. എന്നാല്‍ ഇതിനൊടകം 21000 രൂപ രാജ്കുമാര് മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച് നല്‍കിയിരുന്നു. പിന്നാലെ, ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാള്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. എല്ലാത്തിനും രണ്ട്കൂട്ടരും പരസ്പരണ ധാരണയിലെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.






