
കെഎസ്ആര്‍ടിസിയില്‍ എം പാനലുകാർക്ക് ഉടൻ പുനർനിയമനം നൽകുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. പ്രൊമോഷനുകൾ വച്ച് താമസിപ്പിക്കരുതെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി.
കെഎസ്ആർടിസിയിൽ പത്ത് വർഷത്തിന് ശേഷം മുഴുവൻ ജീവനകാർക്കും രണ്ട് ജോഡി യൂണിഫോം ഈ മാസം അവസാനത്തോടെ നൽകും. സർക്കാർ 3.50 കോടിരൂപയുടെ അധിക ബാധ്യതയാണ് ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി സ്വിഫ്റ്റിനെ കുറിച്ചുള്ള തെറ്റിദ്ധാരണ ശരിയല്ല. സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ ഭാവിക്കായാണ് കൊണ്ടുവന്നത്. സ്വിഫ്റ്റിന്റെ വളർച്ച കെഎസ്ആർടിസിയ്ക്ക് ഗുണം ചെയ്യും. കെഎസ്ആർടിസി സ്വിഫ്റ്റിനോട് ചിറ്റമ്മ നയം പുലർത്തുന്ന ജീവനക്കാരുണ്ട്, അത് മാറ്റണം. കെഎസ്ആർടിസി സ്വിഫ്റ്റും കെഎസ്ആർടിസിയും രണ്ട് കണ്ണു പോലെയാണെന്ന് ജീവനക്കാർ മനസിലാക്കണമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.






