
ഹൈദരാബാദ്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാടിന് പകരം ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി. തന്റെ മണ്ഡലരത്തില് ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് ഉവൈസിയുടെ വെല്ലുവിളി. നിങ്ങള്‍ വലിയ പ്രസ്താവനകള്‍ നടത്തുന്നു. താഴെ വന്ന് എനിക്കെതിരെ മത്സരിക്കുക. കോണ്‍ഗ്രസുകാര്‍ ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ട്. എന്ാല്‍ ഞാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് ഭരണകാലത്താണ് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതാണെന്നും ഉവൈസി കുറ്റപ്പെടുത്തി.
നേരത്തെ തെലങ്കാനയിലെ തുക്കുഗുഡയില്‍ വിജയഭേരി സഭയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, ബിജെപി, ബിആര്‍എസ്, എഐഎംഐഎം എന്നീ കക്ഷികളെ പരിഹസിച്ചു. മൂന്നു കക്ഷികളും ഐക്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരേനുകത്തില്‍ കെട്ടിയ കുതിരകളാണെന്നും പറഞ്ഞിരുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിആര്എസിനെതിരല്ല, എന്നാല്‍ ബിആര്എസാകട്ടെ ബിജെപി, എഐഎംഐഎം എന്നിവയ്ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. വ്യത്യസ്ത പാര്‍ട്ടികളാണെന്ന് പറയുന്നുണ്ടെങ്കിലും അവര്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോ എഐഎംഐഎം നേതാവ് ഉവൈസിക്കെതിരെയോ സിബിഐ-ഇ.ഡി കേസുകളില്ല. കാരണം പ്രധാനമന്ത്രി മോദി അവരെ സ്വന്തം ആളുകളായാണ് പരിഗണിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന പിടിക്കാന്‍ എല്ലാ കക്ഷികളും നീക്കം ആരംഭിച്ചുകഴിഞ്ഞു. ബിആര്‍എസ് ഇതിനകം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകഴിഞ്ഞു. കോണ്‍ഗ്രസാകട്ടെ 'ആറിന ഉറപ്പുകളുമായാണ്' വോട്ടര്‍മാരെ കാണുന്നത്.






