മുംബൈ: ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ നിയമം ലംഘിച്ച് ഇരുചക്ര വാഹനം ഓടിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത യുവതി അറസ്റ്റില്‍. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ നുപുര്‍ പട്ടേല്‍ (26) ആണ് വര്‍ളിയില്‍ കഴിഞ്ഞയാഴ്ച പിടിയിലായത്. സമൂഹ മാധ്യമങ്ങളില്‍ സംബവത്തിന്റെ വീഡിയോ വൈറലാണ്.
നുപുര്‍ പട്ടേല്‍ പുണെയില്‍ താമസിക്കുന്ന സഹോദരനെ കാണാനായ എത്തിയതാണ്. ഇതിനിടെ വര്‍ളി സീ ലിങ്ക് കാണുന്നതിനായി സഹോദരന്റെ ബൈക്കില്‍ മുംബൈയില്‍ എത്തുകയായിരുന്നു. എന്നാല്‍ നുപുറിന്റെ വരവ് സീ ലിങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി ഇല്ലായെന്ന് അറിയാതെയായിരുന്നു. ഹെല്‍മറ്റും ധരിച്ചിരുന്നില്ല.പൊലീസ് പിടികൂടിയതിന് പിന്നാലെ അസഭ്യം പറയുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പിസ്റ്റളിന്റെ ആകൃതിയിലുള്ള സിഗരറ്റ് ലൈറ്റര്‍ ചൂണ്ടുന്നതും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.
തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്താനും യുവതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
Meet NUPUR PATEL,
joyriding on her motorcycle without a #helmet on the Bandra-Worli Sea Link where two-wheelers are not permitted.
She started verbally #abusing the police and even allegedly pointed her cigarette lighter, which was shaped like a #pistol, at the police when asked… pic.twitter.com/wGzuSDaUW8— ShoneeKapoor (@ShoneeKapoor) September 24, 2023






