
തൃശൂര്‍: ജില്ലാ സഹകരണ ബാങ്കില്‍നിന്ന് വായ്പ അനുവദിക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന് പണം െകെപ്പറ്റിയെന്നു വ്യാപാരി. തൃശൂരില്‍ ഗോള്‍ഡ് മാനുഫാക്ചറിങ് യൂണിറ്റ് നടത്തുന്ന വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി വി.ബി. സജിലാണ് കണ്ണന് കമ്മീഷന് വാങ്ങിയെന്ന് വാര്‍ത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്.
കേരള ബാങ്കില്‍നിന്ന് വായ്പ ശരിയാക്കാന്‍ കണ്ണന് കമ്മിഷന് ഇനത്തില്‍ മൂന്നര ലക്ഷം രൂപ വാങ്ങിയെന്നാണ് സജില്‍ പറയുന്നത്. യൂകോ ബാങ്കിലെ 17 ലക്ഷം രൂപയുടെ വായ്പ ടേക്ക് ഓവര്‍ ചെയ്യാനായിരുന്നു ഇത്. ബിസിനസില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ പി. സതീഷ്കുമാറും സുഹൃത്ത് കെ.എ. ജിജോറും തന്നെ സമീപിച്ച് കണ്ണന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോയി. യൂകോ ബാങ്കിലെ 17 ലക്ഷം രൂപയുടെ വായ്പ ജില്ലാ സഹകരണ ബാങ്കിലേക്കു മാറ്റിയപ്പോള്‍ 70 ലക്ഷമായി ഉയര്‍ന്നു. തന്റെ കൈവശമുള്ള ഭൂമിയിന്മേലാണ് വായ്പ ലഭിച്ചത്.
സഹകരണ ബാങ്കില്‍നിന്ന് ലഭിച്ച തുകയില്‍ 17 ലക്ഷം രൂപ യൂകോ ബാങ്കില്‍ അടച്ച് വായ്പ ക്ലോസ് ചെയ്തു. സതീഷ്കുമാര്‍ പലിശയും കമ്മീഷനുമായി 13 ലക്ഷം രൂപ കൈപ്പറ്റി. അതില്‍നിന്ന് അഞ്ചു ശതമാനം കമ്മീഷനായി മൂന്നര ലക്ഷം രൂപ കണ്ണന് നല്കി. പണം കണ്ണന് നേരിട്ടു നല്കുകയായിരുന്നില്ല. സതീഷ്കുമാര്‍ കൈപ്പറ്റി കണ്ണന് കൈമാറുകയായിരുന്നു- സജില്‍ വ്യക്തമാക്കി.
ജില്ലാ സഹകരണ ബാങ്കില്‍നിന്ന് വായ്പ അനുവദിക്കുന്നതിന് അഞ്ചു ശതമാനം കമ്മീഷന് വേണമെന്ന് മുമ്പേതന്നെ കണ്ണന് ആവശ്യപ്പെട്ടിരുന്നു. ഷൊര്‍ണൂര്‍ റോഡിലുള്ള പാര്‍ട്ടി ഓഫീസിലായിരുന്നു ചര്‍ച്ച. സതീഷ് കുമാറിനൊപ്പം മൂന്നുതവണ കണ്ണനുമായി ചര്‍ച്ച നടത്തി. കോവിഡിനെത്തുടര്‍ന്ന് വായ്പ തിരിച്ചടവ് മുടങ്ങിയപ്പോള്‍ വീണ്ടും കണ്ണനെ സമീപിച്ചു. അടവുകാലാവധി നീട്ടിത്തരാനാണ് അന്ന് കണ്ടത്. എന്നാല്‍ കണ്ണന് ആവശ്യം നിരാകരിച്ചതായും സജില്‍ പറഞ്ഞു.






