മദ്യം കഴിച്ച് പൂസാകുകയും ബോധംകെട്ടുപോകുകയും ചെയ്യുന്ന ആളുകളെ കാണാത്തവരായി അധികം ആരും ഉണ്ടാകില്ല. എന്നാല്‍ തേന്‍ കുടിച്ച് കിക്കാകുന്ന ചില തേനീച്ചകള്‍ ഉണ്ടെന്ന് അറിയാമോ? എന്നാല്‍ ഇങ്ങനെയും തേനീച്ചകള്‍ ഉണ്ട്. കാരണം ഇത്തരത്തില്‍ ഒരു തേനീച്ചയുടെ വീഡിയേയായാണ് നെറ്റീസണ്‍സില്‍ കൗതുകമുണര്‍ത്തിയിരിക്കുന്നത്. കുടിച്ച് പൂസായി വഴിയില്‍ കിടക്കുന്ന മദ്യപാനിയെ പോല തന്നെയാണ് ഈ തേനീച്ചയും.
@Figen എ്ന്ന എക്സ് അക്കൗണ്ടിലാണ് ഈ അപൂര്‍വ്വ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. വീഡിയോ പങ്കുവച്ച് കൊണ്ട് Bilinmeyen Gercekler ഇങ്ങനെ കുറിച്ചു. ' ലോകത്തിലെ ഏറ്റവും സവിശേഷമായ മൃഗങ്ങളില്‍ ഒന്നാണ് തേനീച്ചകള്‍. പറന്നു നടന്ന് പൂമ്പൊടി ചുമന്ന് തളരുമ്പോള്‍ ഈ രീതിയില്‍ പൂക്കളില്‍ കിടന്നുറങ്ങാം.' വീഡിയോ കണ്ടവര്‍ അത്ഭുതപ്പെട്ടു. കാരണം, പലരും ആ കാഴ്ച തങ്ങളുടെ ജീവിതത്തില്‍ ആദ്യമായി കാണുകയാണെന്ന് അഭിപ്രായപ്പെട്ടു. ഇനി അതിരാവിലെകളില്‍ പൂക്കളെ ശ്രദ്ധിക്കണെന്ന് ചിലര്‍ കുറിച്ചു. 'പ്രകൃതി അത്ഭുതകരമാണ്.' ഒരു കാഴ്ചക്കാരനെഴുതി. ''ആഹാ അത് വളരെ മനോഹരമാണ്. എനിക്കത് അറിയില്ലായിരുന്നു,'' മറ്റൊരാള്‍ കുറിച്ചു.
ഭൂമിയുടെ അവിഭാജ്യഘടകങ്ങളിലൊന്നാണ് തേനീച്ചകള്‍. അവ, സ്വന്തം വയര്‍ നിറയ്ക്കാന്‍ വേണ്ടി. പൂക്കളായ പൂക്കളില്‍ നിന്ന് തേന്‍ കുടിക്കുമ്പോള്‍ സംഭവിക്കുന്നത് പൂക്കളില്‍ നിന്ന് പൂക്കളിലേക്കുള്ള പരാഗണവും അത് വഴി സസ്യങ്ങളുടെ വംശവര്‍ദ്ധനവുമാണ്. എന്നാല്‍, തേന്‍ കുടിച്ച് വയര്‍ നിറഞ്ഞ് ഒടുവില്‍ പൂസായി അതേ പൂവില്‍ കിടന്നുറങ്ങുന്ന തേനീച്ചകളുമുണ്ട്. സ്വന്തം വിശപ്പ് അടയ്ക്കാനാണെങ്കിലും അത് വഴി ഈ ഭൂമിക്ക് വേണ്ടി ഏറ്റവും കാര്യക്ഷമമായി ജോലി ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയ അവരെ കാണണമെങ്കില്‍ രാവിലെ എഴുന്നേറ്റ് തലേന്ന് വിരിഞ്ഞ ഏതെങ്കിലും പൂക്കളില്‍ പോയി നോക്കണം. ഏതായാലും ഇത്തരം കാഴ്ചകള്‍ നേരില്‍ കാണാത്തവര്‍ക്ക് ഈ വീഡിയോ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ഇതിനോടകം 21 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

Comments