എല്ലാ ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കും അവ നിര്‍മ്മിച്ചെടുക്കുന്ന അതത് കമ്പനികള്‍ കാലാവധി നിശ്ചയിക്കാറുണ്ട്. ഭക്ഷണം വാങ്ങുന്ന പാക്കറ്റുകളില്‍ ആ ഉല്‍പ്പന്നം ഉപയോഗിക്കാന്‍ കഴിയുന്ന അവസാന തീയതിയും കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടാകും. ഈ സമയപരിധിക്ക് ശേഷം ഭക്ഷണം ഉപയോഗിച്ചാല്‍ അതിന്റെ അനന്തരഫലങ്ങള്‍ മാരകമാണ്. അതുകൊണ്ടാണ് പഴകിയ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുതെന്ന് പറയുന്നത്. ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായ നിരവധി ആളുകള്‍ ഉണ്ട് സമൂഹത്തില്‍. ഇപ്പോഴിതാ ബ്രസീലില്‍ നടന്ന ഒരു സംഭവത്തില്‍ കാലപ്പഴക്കം ചെന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് പക്ഷാഘാതം ബാധിച്ച 47 കാരിയായ ഒരു സ്ത്രീ കിടപ്പിലായത് ഒരു വര്‍ഷത്തോളമാണ്.
ബ്രസീലിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ കാലഹരണപ്പെട്ട പെസ്റ്റോ കഴിച്ചാണ് ഇവര്‍ ഒരു വര്‍ഷത്തിലേറെയായി കിടപ്പിലായതെന്നാണ് പറുത്തുവരുന്ന വിവരം. ഡൊറാലിയസ് കാര്‍നെറോ സോബ്രേറിയ ഗോസ് എന്ന സ്ത്രീക്കാണ് ഈ ദുരനുഭവമുണ്ടായത്. 2021 ഡിസംബര്‍ 31-ലാണ് ഇവര്‍ പെസ്റ്റോ വാങ്ങിയത്. കഴിച്ചതിന് ശേഷം ബാക്കിയുണ്ടായിരുന്നത് അവര്‍ സൂക്ഷിച്ചു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം 2022 ജനുവരി അവസാനത്തോടെ ബാക്കിയുണ്ടായിരുന്നതും അവര്‍ കഴിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനത്തിന്റെ ബാക്കി കേടായതായി തനിക്ക് തോന്നിയില്ലെന്നും രുചിയിലോ മണത്തിലോ യാതൊരുവിധത്തിലുള്ള മാറ്റങ്ങളും ഇല്ലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. അതുകൊണ്ടാണ് ധൈര്യപൂര്‍വ്വം താന്‍ അത് കഴിച്ചതെന്നും പക്ഷേ, അതിന് ശേഷം നടന്നതൊന്നും തനിക്കറിയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ആ ഭക്ഷണം കഴിച്ചതിന് ശേഷം തുടര്‍ച്ചയായി 11 മണിക്കൂറോളം ഉറങ്ങിയെന്നാണ് ഡൊറാലിയസ് പറയുന്നത്. നീണ്ട ഉറക്കത്തിന് ശേഷം ഉണര്‍ന്നപ്പോള്‍ തനിക്ക് ശാരീരികമായി പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയതെന്നും അവിടെയെത്തിയപ്പോഴേക്കും തന്റെ ശരീരത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തിയ തനിക്ക് പിന്നീട് തന്റെ ശരീരം അല്പം പോലും ചലിപ്പിക്കാന്‍ സാധിക്കാതെ വന്നു. തന്റെ അവസ്ഥ കണ്ട് ആശുപത്രി ജീവനക്കാരാണ് സാഹയത്തിനെത്തിയതെന്നും അവര്‍ പറഞ്ഞു.
ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തു ശരീരത്തിന്റെ നാഡികളെ ആക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അപൂര്‍വമായ ബോട്ടുലിസം എന്ന രോഗമാണ് ഡോറാലിയസിന് പിടിപ്പെട്ടത്. ഇതിന് കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടി കാണിച്ചത് കാലഹരണപ്പെട്ട ഭക്ഷണം ഉപയോഗിച്ചതായിരുന്നു. ഡൊറാലിയസിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതേയുള്ളു എന്നാണ് ഡോക്ടന്മാര് വ്യക്തമാക്കുന്നത്.

Comments