
നേഹ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. 'മരുമകള്‍ തെന്റ ലാപ്ടോപ്പ് ചോദിച്ചെന്നും എന്നാല്‍ തരില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് അവള് സ്വന്തമായി ഒരു ലാപ്ടോപ്പ് നിര്‍മ്മിച്ചെ'ന്നുമാണ് ഇവര്‍ ചിത്രങ്ങളോടൊപ്പം കുറിച്ചത്.
വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ വൈറലായി. പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളില്‍ കാര്ബോഡില് ലാപ്ടോപ്പിന്റെ ആകൃതിയില്‍ ചിത്രം വരച്ച കട്ട്ഔട്ടുകളായിരുന്നു ഉണ്ടായിരുന്നത്. മോണിറ്ററിന് പുറമേ, ചിത്രത്തില്‍ കീബോര്‍ഡിലെ കീകളുടെ ചിത്രങ്ങളും വരച്ചിരുന്നു. മോണിറ്ററിനായി കറുത്ത നിറം വരച്ച് ചേര്‍ത്തു. കീബോര്‍ഡില്‍, പ്രത്യേകമായി ഗെയിം, സൂം, ലൈക്ക്, റൈറ്റ്, സെലക്ട്, ഗോ, നോ, തുടങ്ങി ഹൃദയ ചിഹ്നം വരെ ഉണ്ടായിരുന്നു.
ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ഇന്നലെ പങ്കുവച്ച ചിത്രം ഇതിനകം രണ്ട് ലക്ഷത്തിന് ആളുകള്‍ ലൈക്ക് ചെയ്തു. "അവളുടെ കീബോർഡിന് നിങ്ങളേക്കാൾ കൂടുതൽ ഓപ്ഷനുകളും വിലകുറഞ്ഞതുമാണ്, അവൾ വിജയിച്ചു." ഒരു എക്സ് ഉപയോക്താവ് കുട്ടിയെ പിന്താങ്ങിക്കൊണ്ട് രംഗത്തെത്തി.






