
ഇന്ത്യന്‍ സിനിമാ ലോകത്ത് വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ഷാരൂഖ് ഖാന് ചിത്രം ജവാന്. ഇതിനോടകം ലോകമെമ്പാടും ലക്ഷകണക്കിന് ആരാധകരെ ചിത്രം സമ്പാദിച്ചു കഴിഞ്ഞു. സിനിമയോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും വലിയ ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഗാനത്തിന് രകസരമായ ചുവടുകളുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തിന്റെ പശ്ചാതലത്തില്‍ ഒരു യുവതി പാനീപൂരി ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചത്. വീഡിയോ കണ്ടവര്‍ക്ക് പാനി പൂരി ഉണ്ടാക്കുന്നത് പൂര്‍ണ്ണമായും ഒരു സിനിമാറ്റിക് അനുഭവമായി മാറുന്നു.
@neeraj_elango എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാധാരണ ഫുഡ് വീഡിയോകളില്‍ നിന്നും വ്യത്യസ്തമായി ഓരോ ഷോട്ടും കൃത്യമായി പ്ലാന്‍ ചെയ്താണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടാല്‍ വ്യക്തം. ജവാന്റെ മാസ്മരിക സംഗീതവും, നാടകീയമായ ക്ലോസപ്പ് ഷോട്ടുകളും, പാനിപ്പൂരിയും കൊണ്ട് പോകുന്ന ഡ്രോണും കാഴ്ചയെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. പാചക വീഡിയോകളില്‍ പോലും പ്രഫഷണല്‍ സിനിമാ അനുഭവം കൊണ്ടുവരാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. 'സിനിമാറ്റിക് പാനി പൂരി റെസിപ്പി - ജവാന് സ്പെഷ്യല്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് ഒപ്പം നിര്‍മ്മാണത്തില്‍ അനുഭവിച്ച ബുദ്ധിമുണ്ടും രേഖപ്പെടുത്തി. 'ഈ വീഡിയോയ്ക്ക് കൃത്യമായി ഹെലികോപ്റ്റര്‍ ഷോട്ട് എടുക്കാന്‍ ഞങ്ങള്‍ അനേകം തവണ ശ്രമിച്ചു. വീടിനുള്ളില്‍ ഡ്രോണിനെ നിയന്ത്രിക്കുക എന്നത് ഒരു വലിയ പണിയായിരുന്നു. ഇതിന് നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു' വീഡിയോ നിര്‍മ്മാണത്തിനായി എടുത്ത ആ വലിയ ശ്രമം വീഡിയോയില്‍ കാണാനുണ്ടെന്ന് കുറിച്ചവരും കുറവല്ല. ഒപ്പം പാനിപ്പൂരിയുടെ റെസിപ്പിയും നീരജ് പങ്കുവച്ചു. വീഡിയോ ഇതിനകം ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു. നിരവധി പേര് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. 'ആ ദൃശ്യങ്ങള്‍ എന്നെ പുറത്ത് പോയി ഒരു പ്ലേറ്റ് പാനി പൂരി കഴിക്കാന്‍ പ്രേരിപ്പിച്ചു.'ഒരാള്‍ കുറിച്ചു. 'എഡിറ്ററെ ബഹുമാനിക്കുക.' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. വീഡിയോ ഇഷ്ടപ്പെട്ടെന്ന് എഴുതിയവരും കുറവല്ല. 'എന്ത് ദൃശ്യങ്ങള്‍, പശ്ചാത്തല സംഗീതം, ഷോട്ടുകള്‍, ഗംഭീരം.' വീഡിയോയും സമസ്ത മേഖലയ്ക്കും അഭിനന്ദനമായിരുന്നു മറ്റൊരാള്‍ കുറിച്ചു.






