
ലോകം മുഴുവന്‍ സ്ത്രീയുടെയും പുരുഷന്റെയും സമത്വത്തിന്റെ ആശയങ്ങള്‍ മുറുകെ പിടിക്കുമ്പോള്‍ ഇന്നും ഇത്തരം ആശയങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞ് നില്ക്കുന്ന അനേകം സമൂഹങ്ങളും ലോകത്തുണ്ട്. മതതീവ്രവാദം ഉള്ളില്‍ കൊണ്ടു നടക്കുന്ന സമൂഹത്തിലാണ് പുതിയ ആശയങ്ങളെ അംഗീകരിക്കാന്‍ മടികാണിക്കുന്ന ആളുകളെ കാണാന്‍ സാധിക്കുന്നത്. ഇതിന് ഉള്ള ഏറ്റവും വലിയ ഉദാഹരണമാണ് അഫ്ഗാന് ഭരിക്കുന്ന താലിബാന് ഭരണകൂടം. പുരുഷാധിപത്യത്തെ ആഘോഷിക്കുകയും സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് ഒരു വിലയും കല്പിക്കാതിരിക്കുകയും രണ്ടാം പൗരന്മാരായി മാത്രം കാണുകയും ചെയ്യുന്ന സമൂഹമാണ് ഇവര്‍. താലിബാന്റെ ആശയങ്ങള്‍ക്ക് പാകിസ്ഥാനിലും വേരോട്ടമുണ്ട്. പ്രത്യേകിച്ചും പാകിസ്ഥാന്റെ വടക്ക് കിഴക്കന്‍ മേഖലയായ സ്വാത് മേഖലയിലാണ് ഈ സാന്നിധ്യം കാണാന്‍ കഴിയുന്നത്.
സ്ത്രീകളുടെ കഴിവുകളെ പോലും അടിച്ചമര്‍ത്തുന്ന നിയമങ്ങളാണ് താലിബാന് മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ ദിവസം സ്വാത് മേഖലയിലെ ചര്‍ബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വനിതാ ക്രിക്കറ്റ് തടഞ്ഞതാണ് ഇതില്‍ അവസാനത്തേത്. ക്രിക്കറ്റ് കളിക്കുന്ന പെണ്‍കുട്ടികള്‍ മാന്യതയില്ലാത്തവരാണെന്നും പ്രദേശത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി പാടില്ലെന്നും പറഞ്ഞ് കൊണ്ട്, ഒരു സംഘം മതനേതാക്കളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചര്‍ബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വനിതാ ക്രിക്കറ്റ് കളി തടസപ്പെടുത്തുകയായിരുന്നു. കൗമാരക്കാര പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളിയാണ് തടസപ്പെടുത്തിയത്, 12 വയസ്സുള്ള ആയിഷ അയാസാണ് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീമുകളായ ബാബുസായും കബല്‍ തഹസിലും തമ്മിലുള്ള മത്സരം സംഘടിപ്പിച്ചത്. എന്നാല്‍, മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് മതനേതാക്കള്‍ മത്സര വേദിയിലെത്തി കളി തടസപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ മത്സരത്തിനായി ഗ്രൗണ്ടിലെത്തിയപ്പോള്‍ മതനേതാക്കള്‍ വന്ന് കളി വിലക്കി. തുറസായ ഒരു സ്ഥലത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി നടക്കാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞതായി ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമാമുമാര്‍ തുടര്‍ന്ന് പ്രാദേശിക കൗണ്‍സിലര്‍ ഇഹ്സാനുള്ള കാക്കിയുമായി ബന്ധപ്പെടുകയും ക്രിക്കറ്റ് കളി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്വാത്തിലെ നിരവധി വനിതാ ക്രിക്കറ്റ് താരങ്ങള്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആയിഷ അയാസിന്റെ പിതാവ് അയാസ് നായിക് ഡോണിനോട് പറഞ്ഞു. മിംഗോറയിലെ സ്റ്റേഡിയം നിര്‍മ്മാണം നടക്കുന്നതിനാലാണ് താനും മകളും ചില പ്രൊഫഷണല്‍ വനിതാ കളിക്കാരും ചാര്‍ബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെയും സംഘാടകരെയും തടഞ്ഞത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.






