
ന്യൂഡല്‍ഹി: ജോലിക്ക് പകരം ഭൂമിയെന്ന വിവാദ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിക്കും മകന് തേജസ്വീ യാദവിനും ആര്‍ജെഡി എംപി മിസാഭാരതിയ്ക്കുമാണ് ജാമ്യം. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ മൂന്ന് പേരും ജാമ്യപ്പണമായി കെട്ടി വെയ്ക്കണമെന്ന് കോടതി പറഞ്ഞു.
കേസ് ഒക്ടോബര്‍ 16 ന് വീണ്ടും കേള്‍ക്കും. കേസിലെ എല്ലാ പ്രതികള്‍ക്കും കുറ്റപത്രം കൈമാറാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടു. ജോലിക്ക് പകരം ഭൂമിയെന്ന കേസില്‍ ഈ വര്‍ഷം ജൂലൈയില്‍ ഇ.ഡി. ആറ് കോടി മൂല്യം വരുന്ന വസ്തുവകകള്‍ ഇ.ഡി. പിടിച്ചെടുത്തിരുന്നു. ഇത് മൂന്നാം തവണയാണ് ലാലുവിന്റെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നത്. നേരത്തേ റെയില്‍വേ മന്ത്രിയായ ലാലുപ്രസാദ് യാദവില്‍ നിന്നും ഐആര്‍സിടിസി അഴിമതിക്കേസില്‍ ഇ.ഡി. ലാലുവിന്റെ ആറ് കോടി രണ്ടുലക്ഷം രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തിരുന്നു.
ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ മന്ത്രിയായിരുന്ന ലാലു ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി കൊടുക്കാമെന്ന് പറഞ്ഞ് ഭൂമി വാങ്ങിയെടുത്തെന്ന ആരോപണമാണ് നേരിടുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പല സുപ്രധാന പ്രൊജക്ടുകളും ഡല്‍ഹി ലാന്റ്് ആന്റ് ഫിനാന്‍സിന് (ഡിഎല്‍എഫ്) വഴിവിട്ട് നല്‍കിയതായി സിബിഐ കണ്ടെത്തിയിരുന്നു. റെയില്‍വേ പ്രൊജക്ടുകള്‍ നല്‍കിയതിന്റെ പേരില്‍ ഡിഎല്‍എഫില്‍ നിന്നും ദക്ഷിണ ഡല്‍ഹിയിലെ വിലപ്പെട്ട ഭൂമി നേടിയെന്നും പറയുന്നു.
മുംബൈയിലെ ബാ്്രദയിലെ ഭൂമി പാട്ടത്തിന് നല്കല്, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനം, എന്നിവയെല്ലാം പദ്ധതികളില്‍ പെടുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 ന് ലാലു ഉള്‍പ്പെടെ 16 പേര്‍ക്ക് സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. മാര്‍ച്ച് 11 ന് ഇ.ഡി. ലാലുവിന്റെ കുടുംബത്തിനെതിരേ ജോലിക്ക് ഭൂമി വിവാദത്തിലും പണത്തട്ടിപ്പിന് റെയ്ഡും നടത്തിയിരുന്നു. 600 കോടിയുടെ അഴിമതിയിലായിരുന്നു നടപടി. ഒരുകോടിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.






