
കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കുല്‍ഗാമിലെ കുജ്ജാറിലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
രാവിലെ രജൗരി ജില്ലയിലെ കലാകോട്ടെ മേഖലയിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായാണ് മേഖലയില്‍ തിരച്ചിലിനെത്തിയത്. ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.






