
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനം വെങ്കലനേട്ടത്തോടെ മെഡല്‍ വേട്ട ആരംഭിച്ച് ഇന്ത്യ. അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. വിയറ്റ്നാമിനെ 6-2 ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകളുടെ നേട്ടം. അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിക്കൊടുത്തത്.
അമ്പെയ്ത്തിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെ 2-0ത്തിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ ദക്ഷിണ കൊറിയയോട് ഇന്ത്യ പരാജയപ്പെട്ടു. 6-2 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ വനിതകള്‍ കൊറിയയോട് പരാജയം വഴങ്ങിയത്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 87 ആയി. 21 സ്വര്‍ണവും 32 വെള്ളിയും 34 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
കബഡിയില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തി. സെമിയില്‍ നേപ്പാളിനെ 61-17 എന്ന സ്കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയത്






