
ന്യൂഡല്‍ഹി: മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം കൂടുതല്‍ പ്രമുഖ ബോളിവുഡ് താരങ്ങളിലേക്ക്. കേസില്‍ നടന് രണ്‍ബീര്‍ കപൂറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നേരത്തെ ഇഡി സമന്‍സ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൂടുതല്‍ ബോളിവുഡ് പ്രമുഖരിലേക്ക് വ്യാപിപ്പിക്കുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനായിരുന്നു രണ്‍ബീറിന് ഇഡി നല്കിയ നിര്‍ദേശം. എന്നാല്‍ താരം രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
നടനും അവതാരകനുമായ കപില്‍ ശര്‍മ, നടിമാരായ ഹുമ ഖുറേഷി, ഹിനാ ഖാന് എന്നിവര്‍ക്കാണ് ഇഡി പുതുതായി സമന്‍സ് അയച്ചത്. ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്നാണ് ഇഡിയുടെ നിര്‍ദേശം. മഹാദേവ് എന്ന വാതുവെയ്പ് ആപ്പിന് പ്രചാരണം നല്‍കിയതിനാലാണ് ഹുമയ്ക്കും ഹിനയ്ക്കും സമന്‍സ് അയച്ചത്. യുഎഇയില്‍ നടന്ന ആപ്പിന്റെ വിജയാഘോഷത്തില്‍ പങ്കെടുത്തതാണ് കപില്‍ ശര്‍മയെ ചോദ്യം ചെയ്യാന്‍ കാരണം.
കാര്‍ഡ് ഗെയിമുകര് , ക്രിക്കറ്റ് ബാഡ്മിന്റന്‍, ഫുട്ബോള്‍ തുടങ്ങിയ തത്സമയ ഗെയിമുകളില്‍ അനധികൃത വാതുവെയ്പ് നടത്തുന്നതിനുളള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്കിങ് ആപ്ലിക്കേഷന്‍. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടര്‍മാര്‍. ഈ ആപ്പില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 5000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നു.






