
പാട്ട് പാടാനും ആസ്വദിക്കാനും താല്പര്യമുള്ള ഏതൊരു മലയാളിയും ഒരിക്കലെങ്കിലും പാടുന്നതാണ് കിളി കിളിയേ എന്ന ഗാനം. ഇളയരാജ ഈണമിട്ട് എസ് ജാനകി പാടിയ ഈ ഗാനം അന്നും ഇന്നും ട്രെൻഡിംഗ്പ്പോ ആണ്. എന്നാൽ ഇപ്പോഴിതാ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഇന്ത്യയില്‍ അല്ല മറിച്ചു സ്പെയിനിലാണ്. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ആണ് ഈ ഗാനം പങ്കിട്ടിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ നപ്പോളിക്കെതിരെ ജൂഡ് ബെല്ലിഗ് ഹാമും വിനീഷ്യസ് ജൂനിയറും നേടിയ ഗോളിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് റയല്‍ മാഡ്രിഡ് ഇന്‍സ്റ്റഗ്രാമില്‍ ഗാനം പങ്കു വെച്ചിരിക്കുന്നത്. കിളിയേ കിളിയേ ഗാനം ഗോളടി രംഗവുമായി മിക്സ് ചെയ്ത് ഡിജെ ശേഖര്‍ ഇറക്കിയ വീഡിയോയാണ്. വീഡിയോയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാപ്പോളിക്കെതിരെ ജൂഡ് ബെല്ലിഗ്ഹാമും, വിനീഷ്യസ് ജൂനിയറും നേടിയ ഗോളിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. അതിനൊപ്പമാണ് ഈ പാട്ട് മിക്സ് ചെയ്തിരിക്കുന്നത്.
റയല്‍ മാഡ്രിഡിന്റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ ഇട്ടിട്ടുള്ളത്. മലയാളത്തിന്റെ സ്വന്തം പാട്ട് അങ്ങ് സ്പെയിനിലുമെത്തി,റയലിന്റെ സോഷ്യല്‍ മീഡിയ പേജ് നോക്കുന്ന അഡ്മിന് മാറിയെന്നും, ഇപ്പോള്‍ മലയാളിയാണ് അത് നോക്കുന്നതെന്നും ലോകത്തിന്റെ ഏത് കോണിലും പോയി സാമ്രാജ്യം സൃഷ്ടിച്ചിട്ടുള്ളവനാടാ മലയാളികള്‍ എന്നതടക്കം കമന്റുകളുണ്ട്.
1983ല്‍ മമ്മൂട്ടി അഭിനയിച്ച ആ രാത്രി എന്ന സിനിമയിലേതാണ് ഈ ഗാനം.






