ചീട്ട് കൊണ്ട് വിവിധ ഘടനകളൊരുക്കുന്ന നിരവധി കലാകാരന്മാരുണ്ട് അങ്ങനെ ലോകപ്രശസ്തരായവരും നിരവധിയാണ്. ക്ഷമയും ഏകാഗ്രതയും വേണ്ടുന്ന ഒരു ജോലിയാണിത്. ഇപ്പോഴിതാ ഒരു പതിനഞ്ച് കാരന് ചീട്ട് കൊണ്ട് കെട്ടിടങ്ങളുടെ ഒരു ഉഗ്രന്‍ മാതൃക നിര്‍മ്മിച്ചിരിക്കുകയാണ്.
കൊല്‍ക്കത്തക്കാരനായ അര്‍ണവ് ദാഗയാണ് തന്റെ നഗരത്തിലെ പ്രശസ്തമായ കെട്ടിടങ്ങളുടെ മാതൃക ചീട്ടുകള്‍ കൊണ്ട് അതിമനോഹരമായി തയ്യാറാക്കിയിരിക്കുന്നത്. കെട്ടിടങ്ങളുടെ മാതൃക അത്ര മനോഹരമായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത്ര മനോഹരമായി കെട്ടിടങ്ങളുടെ മാതൃക തീര്‍ത്തതിനാല്‍ അര്‍ണവ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്.
അര്‍ണവിന് ഇത് പൂര്‍ത്തികരിക്കുന്നതിനായി നാല്പത്തിയൊന്ന് ദിവസം എടുത്തു ആകെ ഒന്നര ലക്ഷത്തിന് അടുത്ത് ചീട്ടുകള്‍ ഉപയോഗിച്ചു. ചീട്ടിന് പുറമെ പശയാണ് ആകെ ഉപയോഗിച്ചിരിക്കുന്നത്. 40 അടി നീളവും 11.4 അടി ഉയരവും 16.8 വീതിയുമുണ്ട് ചീട്ടുകെട്ടിടങ്ങള്‍ക്ക്.
കെട്ടിടങ്ങളുടെ അളവുകളും അതിന്റെ ഘടനയുമെല്ലാം പഠിച്ച ശേഷമാണ് താന്‍ ചീട്ടുകൊണ്ട് ഇവയെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും പഠനത്തിനായി പോയി എന്നും ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ ശേഷം അര്‍ണവ് പറയുന്നു.
ഈ കൊട്ടു മിടുക്കന് ചീട്ടുകള്‍ കൊണ്ട് കൊട്ടാരം നിര്‍മ്മിക്കുന്ന യൂട്യൂബ് വീഡിയോയും ഏറെ ശ്രദ്ധനേടുന്നു.






