
മുലപ്പാൽ ഉപയോഗിച്ച് സോപ്പുകളും ലോഷനുകളും പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കള് ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ യുവതി. മുലപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലൂടെ ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് തന്നെ ഇവർ ആരംഭിച്ചു കഴിഞ്ഞു.
ബ്രിട്നി എഡ്ഡി എന്ന സ്ത്രീയാണ് തന്റെ മുലപ്പാൽ ഉപയോഗിച്ച് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. മുലപ്പാല് ഉപയോഗിച്ച് ഇവർ സോപ്പുകളും ലോഷനുകളും ക്രീമുകളും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. ചര്മ്മത്തിലെ ചുളിവുകൾ അകറ്റാനും തിളക്കം നൽകാനും ചർമ്മത്തെ ചെറുപ്പമാക്കാനും സഹായിക്കുന്നതിനാൽ മുലപ്പാൽ വളരെയധികം ഗുണം ചെയ്യുമെന്ന് ബ്രിട്നി എഡ്ഡി അവകാശപ്പെടുന്നു. മുറിവുകളിലും മുലപ്പാല് ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നതിനാൽ ഇത് ഉപയോഗിക്കാമെന്ന് ഇവർ പറയുന്നു. ഈ വേറിട്ട ബിസിനസ് സംരംഭത്തിലൂടെ സാമൂഹിക മാധ്യമങ്ങളിലും ഇപ്പോൾ താരമാണ് ഇവർ. മമാസ് മാജിക് മിൽക്ക്എന്നാണ് ബ്രിട്നിയുടെ ബ്രാൻഡി പേര്.
മുലപ്പാലിൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുളളതായി ബ്രിട്നി അഭിപ്രായപ്പെടുന്നു . ഇതിൽ ലോറിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇതിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ തണുപ്പിക്കാൻ സഹായിക്കും. 30 ഡോളറാണ് ഒരു സോപ്പിന്റെ വില (2,493 രൂപ). ക്രീം, ലോഷൻ എന്നിവയുടെ വില 15 ഡോളറാണ് (1,246 രൂപ). ഇവര് ഒാണ്ലൈന് വഴിയാണ് പ്രധാനമായും വില്പന നടത്തുന്നത്.







Comments