ലോകത്തിലെ ഏറ്റവും മഞ്ഞുമുടിയ പ്രദേശമാണ് അന്റാര്‍ട്ടിക്ക. വളരെ വിരളമായി മാത്രമേ ഇവിടെ ചെടികള്‍ പോലും മുളയ്ക്കാറുള്ളു. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഏറെ സുഖകരമല്ലാത്ത വാര്‍ത്തകളാണ് അന്റാര്‍ട്ടിക്കയില്‍ നിന്ന് പറുത്തുവരുന്നത്. കാരണം മഞ്ഞു മൂടിയ പ്രദേശം എന്ന വിശേഷണം തീര്‍ത്തും ചേരാത്ത തരത്തില്‍ ഇവിടം മാറിക്കഴിഞ്ഞു. ആഗോളതാപനം ലോകത്ത് മറ്റെവിടെയും മാറ്റങ്ങളുണ്ടാകുന്നത് പോലെ ഇവിടവും മാറ്റിമറിച്ചു. ഇപ്പോഴിതാ മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ പൂച്ചെടികള്‍ വ്യാപകമായി വളരുന്നത് ഗവേഷകരില്‍ ആശങ്കകള്‍ സൃഷ്ടിക്കുകയാണ്.
മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ പ്രധാനമായും അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ്സ് (Deschampsia antarctica) , അന്റാര്‍ട്ടിക് പേള്‍വോര്‍ട്ട് (Colobanthus quitensis) എന്നീ രണ്ട് സസ്യങ്ങളാണ് വളരുന്നത്. കഴിഞ്ഞ ഏതാനും ദശാബ്ദത്തിനിടെ ചൂടേറിയ വസന്തകാലം, വേനല്‍ക്കാലം പോലുള്ളവ മൂലം ഈ രണ്ടുസസ്യങ്ങളുടെ വളര്‍ച്ചാനിരക്ക് 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 20 % ആയി ഉയര്‍ന്നു. സിഗ്നി ദ്വീപില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഈ പൂച്ചെടികളുടെ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ഇന്സുബ്രിയയിലെ ഗവേഷകരാണ്.
1960 മുതല്‍ 2009 വരെയുള്ള 50 വര്‍ഷത്തിനിടെയുണ്ടായ വളര്‍ച്ചാനിരക്കുമായി പുതിയ വളര്‍ച്ചയുടെ തോതിനെ ഗവേഷകര്‍ താരതമ്യപ്പെടുത്തുകയായിരുന്നു. അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ്സ് എന്ന പൂച്ചെടി 50 വര്‍ഷത്തിനിടെ ആര്‍ജിച്ച വളര്‍ച്ചയെക്കാള്‍ അളവിലുള്ള വളര്‍ച്ച 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തി. അതേസമയം, അന്റാര്‍ട്ടിക് പേള്വോര്ട്ടെന്ന സസ്യത്തിനാകട്ടെ അഞ്ച് ശതമാനത്തിലധികം വളര്‍ച്ച ഇതേ കാലയളവില്‍ രേഖപ്പെടുത്തി.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്റാര്‍ട്ടിക് പെനിന്‍സുലയില്‍ സസ്യങ്ങള്‍ക്ക് വ്യാപിക്കാന്‍ നിലവുള്ളതിനെക്കാള്‍ മൂന്നിരട്ടി സ്ഥലമുണ്ടാകുമെന്നാണ് ഗവേഷകര്‍ നല്കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ പൂച്ചെടികളുടെ വ്യാപനം തുടരുകയാണെങ്കില്‍ തിരിച്ചു ലഭിക്കാത്ത തരത്തിലുള്ള ജൈവൈവിധ്യ നാശമുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുകയാണ്.

Comments