ന്യുഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന്റെ ഗതിനിര്‍ണയിക്കുന്ന സെമി ഫൈനലിന് കളമൊരുങ്ങി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മിസോറാം, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചത്. നവംബര്‍ ഏഴ് മുതല്‍ 30 വരെ പല ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും. നാല് സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായും ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായുമാണ് പോളിംഗ്. ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
മിസോറാമിലും ഛത്തീസ്ഗഢിലും നവംബര്‍ ഏഴിന് പോളിംഗ് നടക്കും. ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ടം നവംബര്‍ 17നായിരിക്കും. ഇതിനുള്ള വിജ്ഞാപനം ഒക്ടോബര്‍ 13നുണ്ടാകും. ഒക്ടോബര്‍ 20 വരെ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 23നാണ്്.
മധ്യപ്രദേശില്‍ ഒക്ടോബര്‍ 21നാണ് വിജ്ഞാപനം. പത്രിക സമര്‍പ്പണം ഒക്ടോബര്‍ 30 വരെ നടക്കും. പിന്‍വലിക്കാനുള്ള സമയപരിധി നവംബര്‍ രണ്ട് ആണ്. നവംബര്‍ 17നാണ് പോളിംഗ്.
രാജസ്ഥാനില്‍ ഒക്ടോബര്‍ 30ന് വിജ്ഞാപനമിറങ്ങും. പത്രിക നവംബര്‍ 6 വരെ സമര്‍പ്പിക്കാം. നവംബര്‍ 9വരെ പിന്‍വലിക്കാം. നവംബര്‍ 23ന് പോളിംഗ് നടക്കും.
തെലങ്കാനയില്‍ നവംബര്‍ മൂന്നിനാണ് വിജ്ഞാപനം. പത്രികാ സമര്‍പ്പണത്തിന് നവംബര്‍ 10 വരെയും പഇന്വലിക്കാന് നവംബര്‍ 15വരെയും സമയമുണ്ട്. നവംബര്‍ 30നാണ് പോളിംഗ്.
തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ രാജസ്ഥാനലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ആണ് നിലവില്‍ ഭരണത്തില്‍ മധ്യപ്രദേശില്‍ ഭരണം ബിജെപിക്കാണ്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും തെലങ്കാനയില്‍ ഭാരത് രാഷ്ട്രീയ സമിതിയുമാണ് ഭരണം നടത്തുന്നത്.






