ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഇ തോയിബ ഭീകരരെ വധിച്ചു. മൊറിഫത്ത് മഖ്ബൂള്‍, ജാസിം ഫാറൂഖ് എന്ന അബ്രാര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ സോണ്‍ പോലീസ് അധികൃതര്‍ അറിയിച്ചു.
ഇന്നു പുലര്‍ച്ചെയാണ് ഷോപിയാനിലെ അല്ഷിപോറയില് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകരരെ വധിച്ചതോടെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി പോലീസ് അറിയിച്ചു.






