
ഫോളോവേഴ്സിനെ കൂട്ടാനും വൈറാലാവാനുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും കണ്ടന്റ് ക്രിയേറ്റേര്‍സും പല അഭ്യാസങ്ങളും നടത്താറുണ്ട്. ഇപ്പോളിതാ ഗുജറാത്തില്‍ ഒരു യുവതിയാവട്ടെ റോഡിന്റെ നടുവില്‍ യോഗ ചെയ്ത് വൈറലാകാനായി ശ്രമിച്ചത്.
ന പാര്‍മര്‍ എന്ന യുവതിയാണ് ചുവന്ന വസ്ത്രം ധരിച്ച് തിരക്കേറിയ തെരുവിലെ റോഡിന്റെ നടുവില്‍ യോഗ ചെയ്തത്. നല്ല മഴയുള്ളപ്പോളായിരുന്നു ഈ യോഗാസനം. വാഹനങ്ങള്‍ക്ക് ദിനയുടെ യോഗാസനം കാരണം അങ്ങോട്ടും ഇങ്ങോട്ടും പോകാനാവാതെ ഗതാഗത കുരുക്കിലായി. ഒട്ടും വൈകാതെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയായ എക്സിലെത്തുകയും ചെയ്തു. തുടര്‍ന്ന് സംഭവം ഗുജറാത്ത് പൊലീസിന്റെ ശ്രേദ്ധയില്പ്പെടുകയായിരുന്നു.
തന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് യുവതി മാപ്പ് പറയുന്ന വീഡിയോ ഗുജറാത്ത് പൊലീസ് പങ്കുവെച്ചു. താന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്ന ആളാണെന്ന് യുവതി പറഞ്ഞു. മറ്റുള്ളവരോടും നിയമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. പിഴ അടച്ചതിന് ശേഷം യുവതിയെ പൊലീസ് വിട്ടയച്ചു. വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പില്‍, ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളോട് ഗുജറാത്ത് പൊലീസ് അഭ്യര്‍ത്ഥിച്ചു. പൊതുഇടങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു.പൊലീസ് കൈകൊണ്ട നടപടിയെ പലരും അഭിനന്ദിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനത്തിന് കടുത്ത നടപടി നല്‍കണമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടിരുന്നു.







Comments