സാന്‍ ഫ്രാന്‍സിസ്കോ: യു.എസിലെ സാന്ഫ്രാന്ിസ്കോയിലുള്ള ചൈനീസ് കോണ്‍സുലേറ്റിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ഡ്രൈവറെ പോലീസ് വെടിവച്ചു കൊന്നു. കോണ്‍സുലേറ്റിനുള്ളില്‍ ഇടിച്ചുനിര്‍ത്തിയ കാര്‍ പോലീസ് വളയുകയും ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ആളെ വകവരുത്തുകയുമായിരുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന ആളുകള്‍ ചിതറിയോടുന്ന ദൃശ്യവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും സേവനത്തിനെത്തിയ ജനങ്ങള്‍ക്കും വലിയ ഭീഷണി ഉണ്ടാക്കിയാണ് കാര്‍ കോണ്‍സുലേറ്റിന്റെ അഡ്മിനിസ്ട്രേഷന് ഹാളിലേക്ക് ഇടിച്ചുകയറിയത്. അത് വലിയ നാശനഷ്ടമുണ്ടാക്കിയെന്നും വക്താവ് അറിയിച്ചു. വീസ ഓഫീസ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ വന്നതെന്ന് പോലീസ് പ്രതികരിച്ചു.
ആക്രമണം തടയാനാണ് ഡ്രൈവറെ വെടിവച്ചതെന്നും കൊലപ്പെടുത്തുക എന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്നും പോല്സ് അറിയിച്ചു. പ്രതിയുടെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.






