
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് നിരവധി ആരാധകരാണുളളത്. സീരിയല്‍ താരമായ യുവ കൃഷ്ണയാണ് ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മൃദുല.
തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മൃദുലയ്ക്കും യുവയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്. ഇതിനോടകം സീരിയലിലും കുഞ്ഞ് ധ്വനി അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ, എന്റെ ക്ലാസി മാന്‍ എന്ന തലക്കെട്ടോടെ സ്റ്റൈലന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് മൃദുല വിജയ്. രണ്ടാളും നല്ല ലുക്കിലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ ചിലര്‍ മകളായ ധ്വനി ബേബിയെയും അന്വേഷിക്കുന്നുണ്ട്.






